Monday, June 23, 2008

സുഗ്രിക്ക് വെഷമം സഹിക്ക വയ്യാ, ട്ടോ

ഈ നാട്ടിലെ കുട്ട്യോളെ കംയുനിസതീന്നു രക്ഷിക്കാന്‍ വേണ്ടി ഇവിടുത്തെ ഗാന്ധി ഉണ്ണികള്‍ തല്ലു കൊള്ളണ കാണുമ്പോ സുഗ്രിക്ക് സഹിക്കണില്ല.ചില്ലറ കാര്യാണോ അവര് കാണിക്കണേ?

സുഗ്രിക്കെതായാലും ഒരു കാര്യത്തില്‍ സംശയോല്ല്യ. ഏഴാം ക്ലാസ്സിലെ മാത്രല്ല ഈ ബൂമിമലയാലത്തിലുള്ള മുഴ്വോന്‍ പുസ്തകോം വള്ളി പുള്ളി തെറ്റാതെ വായിചോരാണ് ഈ ഗാന്ധി ഉണ്ണികള്‍. അല്ലേലും വായനാന്നു പറഞ്ഞാ കോണ്‍ഗ്രസുകാരെ കണ്ടു പഠിക്കണം. വായിക്കാതോര്‍ക്ക് അവിടെ ഒരു രക്ഷേം ഇല്ല്യ . സംശയോന്ടെല്‍ ചെന്നിത്തല സാറിനോട് ചോദിച്ചു നോക്കിയെ.

ഇങ്ങു കേരളം മൊതല്‍ അങ്ങ് ഡല്ഹി വരെ എത്ര വായിച്ചിട്ടാ ടിയാന്‍ ഒരു ദെവസം രാവിലെ വന്നു KPCC പ്രസിടണ്ടായെ, അറിയോ? സാക്ഷാല്‍ കരുനാകര്‍ജീടെ അടുത്തുനിന്നു തൊടങ്ങീതാ ആ വായന. ഇപ്പൊ വയസായതോണ്ട് അത് നിര്‍ത്താന്‍ പറ്റ്വോ? അതോണ്ടല്ലേ അദ്യം ഒരു ബ്യൂടി പാര്‍ലറില്‍ പാര്‍ടി ആപ്പീസ് തോടന്ഗീര്‍ക്കണേ.

ഇനി രാഹുലൂടി യൂതര്‍ക്ക് എഴുത്തും പരീക്ഷേം തോടന്ഗീത് കൊണ്ടു വായിക്കാതെ ഒന്നും ആവാനും പറ്റില്ല.

വയിക്ക്യ മാത്രോല്ല വായിക്കനത് മുഴ്വോന്‍ മനസിലാക്കനോരും കൂടിയാണ് ഗാന്ധി ഉണ്ണികള്‍ എന്നും സുഗ്രിക്കറിയാം. അതോണ്ടല്ലേ കുട്ട്യോള്‍ടെ പുസ്തകത്തിലെ ആ പാഠം അവര്ക്കു അത്രയ്ക്ക് ചതുര്‍ഥി.

മതമേതായാലും മനുഷ്യന്‍ നന്നാവണം എന്നാത്രെ അതിന്ടെ സാരം.

എന്റെ ദേവ്യേ..എന്തൊരു തോന്ന്യാസാ അത്? അച്ചന്മാരും അമൃത ചൈതന്യമാരും മുക്രിമാരുമൊക്കെ കേട്ടാ എന്ത് നിരീക്കും? മനുഷ്യന്‍ പെണ്‍വാണിഭം നടത്തണം, പള്ളീല്‍ കാശിടനം, എവിടേലും ഇത്തിരി പച്ചപ്പ്‌ കണ്ടാ അത് വെടിപ്പാക്കി അവിടെ മണലൂറ്റ് നടത്തണം, കാട് വെട്ടണം, കൊമ്പനെ കൊല്ലണം, ജാത വിളിക്കണം..ഇതൊക്കെയല്ലേ ശരി? എല്ലാരും നന്നാവാന്‍ തുടങ്ങിയാ ഗാന്ധി കുട്ട്യോള്‍ എന്ത് ചെയും?


അതിനെക്കാള്‍ വലിയ വേറൊരു വിവരക്കേടുംകൂടി ഉണ്ടത്രേ ആ പാഠത്തില്‍. ആര്ക്കും തോന്നിയ പോലെ മതം തെരഞ്ഞെടുക്കാംത്രെ. മതം നോക്കാതെ കല്യാണം കഴിക്കംത്രേ. അയ്യോ ..ഇതെങ്ങാനും പിള്ളേര് വായിച്ചാ പിന്നെ തൊലന്ജില്ലെ? തോന്നിയ മാതിരി കെട്ടി പണ്ടാരടഞ്ഞു പോവില്ലേ? പറ്റില്ല പറ്റില്ല..ഒരിക്കലും സമ്മതിക്കരുത്.

ഹൊ, എന്നാലും ആ ഉന്ന്യോളോട് പോലീസുകാര് കാണിക്കണ ഓരോരോ ക്രൂര്തോലെ!! സമാധാനായി, ഗാന്ധിയന്‍ രീതീല്‍, കല്ലൊന്നും എറിയാതെ, പോലീസുകാരുടെ തലേല്‍ ചാടിക്കെരാതെ, വെറുതേ സമരം ചെയുംബളല്ലേ അവട്ടോള് ഓടി വന്നു ചട പടാന്ന് അടിക്കണേ. തലയ്ക്കു തന്ന്യാത്രേ അടി. തലക്കകത്ത് ഒന്നും ഇല്ലാത്തോണ്ട് ഭാഗ്യം. ഇല്ലേല്‍ ഉടുപ്പ് വൃതികെടായേനെ.

ഏതായാലും സുഗ്രി ഗാന്ധി ഉന്ന്യോളുടെം അച്ചന്മാരുടെം ഒക്കെ കൂട്യാ..ഒന്നും സമ്മതിക്കരുത്..ഇനി ഒരു തലമുറ ഇവിടെ മര്യാദയാവാന്‍ ശ്രമിച്ചാ അവര്‍ക്കിതൊരു മുന്നരിയിപ്പവണം. ആഹാ അത്രക്കായോ പരട്ട മുണ്ടാശ്ശേരീ

Friday, June 13, 2008

സുഗ്രീടെ ഒന്നാം സന്ദേഹം

സുഗ്രിക്ക് വലിയ വലിയ കാര്യങ്ങളൊന്നും പിടീല്യ. ആണവ കരാര്‍, രാഹുല്‍ കുഞ്ഞിന്റെ സ്തോത്ര മാല ഇതൊന്നും സുഗ്രീടെ തലേല്‍ കേറില്യ . വാതക കുഴല്‍ ഇറാനില്‍ നിന്നുവേണോ അതോ കൊതങ്ങാട്ടുന്നു വേണോ ....ഒരു പിടീം ഇല്ല.

അപ്ലാണ്....സുഗ്രിക്കൊരു സന്ദേഹം: നമ്മള് കുടിക്കണ വെള്ളം ല്ലേ, ഈ മുനിസിപ്പാലിറ്റീം കോര്‍പ്പറേഷനും ഒക്കെ നമുക്കു കുടിക്കാന്‍ തരണ വെള്ളം, അത് ശരിക്കും കുടിക്കാന്‍ കൊള്ളണതന്ന്യാണോ?
ആരേലും നോക്കീട്ടുണ്ടോ? ഇല്ലേല്‍ പോയി പരിശോധിപ്പിച്ചു നോക്കിന്‍...കക്കൂസില് പോലും ഉപയോഗിക്കാന്‍ കൊള്ളില്ല്യാന്നു മനസിലാവുമ്പോ ഒക്കാനിക്കരുത്.
മിക്ക സ്ഥലത്തൂന്നും എടുത്ത വെള്ളത്തില്‍ അമേദ്യത്തിന്റെ അംശം ഉണ്ടായിരുന്നൂത്രേ! (എന്റെ ദേവിയേ...!!!!)

അല്ലേ ...ഈ പഠിപ്പും പത്രാസും ഒക്കെ ണ്ടാക്കീട്ടും നമ്മളെന്താ ഇങ്ങനെ? അത്തറും പൂശി നടക്കും..അപ്പി കലക്കിയ വെള്ളം കുടിക്കും!!! വൃത്തി കേട്ടോര്‍. നമ്മളെന്തിനാ സ്കൂളില്‍ പോയെ?

നമ്മക്കെന്താ നല്ല വെള്ളം തരാത്തെന്നു ആരേലും ചോദിച്ചോ? സമയം കിട്ടീല്യെ? ഇതിനിപ്പോ നമ്മക്കെന്താ ചെയാന്‍ പറ്റുവാ?
സുഗ്രീടെ ചെറിയേ ബുദ്ധീല്‍ തോന്നിയ സംശയാട്ടോ..

Wednesday, June 11, 2008

Let's shout the truths.

When all the so called revolutionists, pragmatists, intellectuals, .......... stoop to the levels of puny sycophants, it always requires a KID to shout that the king is naked.

This is a place for those grown ups, who carry in their hearts, a kid who struggles to shout bitter truths….

Let’s shout the truth before the whole system plunges into anarchy.