Saturday, February 14, 2009

കേരളീയരേ, ഒരു ദിവസത്തേക്ക് തീവണ്ടി ബഹിഷ്കരിക്കാമോ?

ഇത്തവണത്തെ റെയില്‍വേ ബജറ്റിലും നമ്മുടെ യജമാനന്‍മാര്‍ പതിവ് തെറ്റിച്ചില്ല.

പതിവായി ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറുന്ന കേരളീയര്‍ക്ക് പിച്ചയായെങ്കിലും എന്തെങ്കിലും തരണമെന്ന് ഈ നാറികള്‍ക്ക് തോന്നിയില്ല. ടിക്കറ്റെടുക്കുന്നത് അനാവശ്യമായി കരുതുന്നവര്‍ക്ക് വേണ്ടുവോളം വാരിക്കോരി നല്‍കി.

കേരളീയരേ, നമുക്ക് വേണ്ടി പ്രതിഷേധിക്കാന്‍ ഉദരപൂരണ രാഷ്ട്രീയത്തിന്റെ ഏതെങ്കിലും വക്താക്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണ്. അതൊകൊണ്ട്, പ്രിയ മലയാളികളേ, ഒന്നിക്കുക, പ്രതികരിക്കുക. നമുക്ക് വേണ്ടി സമരം ചെയ്യാന്‍ നമ്മളേ ഉള്ളൂ. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

ഒരു ദിവസം, ഒരൊറ്റ ദിവസം, തീവണ്ടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചു നോക്കുക.

ഇത്കൊണ്ടുണ്ടാവുന്ന വരുമാന നഷടം കണ്ടെങ്കിലും കേന്ദ്രത്തിലെ ബാബുമാരുടേയും ദാദമാരുടേയും കണ്ണ് തുറക്കട്ടെ.