Saturday, February 9, 2013

ആപ്പും കുരങ്ങനും

കുരങ്ങന്‍മാരെ പിടിക്കാന്‍ തടിയറുപ്പുകാര്‍ പ്രയോഗിക്കുന്ന ഒരു വിദ്യയുണ്ട്. സാമാന്യം ഭേദപ്പെട്ട ഒരു തടിക്കഷണം നെടുകെ ഒരു മുക്കാല്‍ ഭാഗത്തോളം അറുത്തുവച്ച്, അതിനിടയില്‍ ഒരു ചെറിയ ആപ്പും തിരുകി മാറിനില്‍ക്കും. ആളനക്കം കുറയുമ്പോള്‍ കുരങ്ങന്‍മാര്‍ പട്രോളിങ്ങിനിറങ്ങുകയായി. കൂട്ടത്തില്‍ ജിജ്ഞാസുവായ കുരങ്ങന്‍ തടിക്കഷണത്തിന്‍റെ പുറത്ത്‌ കയറിയിരുന്ന് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ആപ്പ് വലിചൂരുന്നതും.... "ഠപ്പേ"....കുരങ്ങച്ചന്‍റെ center of gravity അറുപ്പിനിടയില്‍!....!
!!!....കീയൊ കീയോ എന്ന് നിലവിളിച്ചുകൊണ്ട് പാവം നിസ്സഹായനായി അവിടെയിരിക്കും. 
കുര്യച്ചന്‍ വച്ച തടിക്കഷണത്തിനിടയില്‍ ഏതോ കേന്ദ്രന്‍ പ്രതിപക്ഷക്കുരങ്ങന്‍റെ ഗുരുത്വ കേന്ദ്രം കുടുങ്ങിക്കിടപ്പുണ്ട്....തീര്‍ച്ച