Monday, December 1, 2008

മന്ത്രിമാര്‍ ഭവന ഭേദനം നടത്തുന്ന നാട്

രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റം വരെ തരം താഴാം? "പാതാളം വരെ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇന്നലെ ബങ്കളൂരുവില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ ഉത്തരം "പാതാളത്തിനും താഴെ" എന്നായിരുന്നേനെ.

മന്ത്രിമാര്‍ ഭവനഭേദനം നടത്തുക!! അതും പോലീസ് സഹായത്തോടെ!! ഈ നാറികള്‍ക്ക് എന്തും ആവാം എന്നാണൊ? ഇവരില്‍ നിന്ന് നമ്മെ ആര് രക്ഷിക്കും?

മകന്റെ മരണത്തിന് ഉത്തരവാദികള്‍ പിടിപ്പുകെട്ട ഭരണകൂടമാണെന്ന തിരിച്ചറിവുള്ള ഒരു പിതാവ് തന്റെ വീട്ടിലെത്തിയ ചില രാഷ്ട്രീയക്കാരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. പക്ഷേ ഉളുപ്പുകേടിന്റെ മകുടോദാഹരണ്ങ്ങളായ ഈ പീറ രാഷ്ട്രീയക്കാര്‍ എന്തു ചെയ്തു? അവരുടെ വലാട്ടിപ്പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് ഒളിച്ചു കടന്നു!!
ജന്‍മ വാസന എന്നല്ലാതെ എന്താ പറയുക!!?

രാഷ്ട്രീയക്കാരന്‍ കണികാണാന്‍ പോലും കൊള്ളാത്തവനാണെന്ന് ജനം തിരിച്ചറിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബങ്കളൂരുവില്‍ ഇന്നലെ കണ്ടത്. എല്ലാര്‍ക്കും ഈ തിരിച്ചറിവുണ്ടായാല്‍ നമ്മുടെ നാട് രക്ഷപ്പെടും.