ഈയുള്ളവന്റെ കഴിഞ്ഞ പൊസ്ട് ( http://thekidshouts.blogspot.com/2008/10/blog-post_25.html ) വായിച്ച പ്രിയ വായനക്കാര്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നതായി, അവിടെ രേഖപ്പെടുത്തപ്പെട്ട ചില അഭിപ്രായങ്ങ്ങ്ങളില്‍ നിന്നും മനസിലാവുന്നു. അതിനാലാണ് ഈ കുറിപ്പ്.
മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി അവിടെ എഴുതി വെക്കുമായിരുന്നു.
"പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്"...
മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണത്തിലെ അപക്വതയെപ്പറ്റി ധ്വനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ വാചകം പ്രയോഗിച്ചത്.
തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.
ആത്യന്തികമായി, സെക്യുലര്‍ എന്നവകാശപ്പെടുന്ന ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും ഹെല്‍മെറ്റ് വേട്ടയെ മുക്തി മാര്‍ഗമായി കാണുന്ന നിയമ പാലന സംവിധാനത്തിന്റെയും ദയനീയ പരാജയമാണ് ഇന്നത്തെ അരാജക അവസ്ഥ്ക്ക് കാരണമായത് എന്നത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ഒട്ടും എളുപ്പമാവില്ല. പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും
ഇനിയും വായനക്കാരുടെ വിയോജന/യോജന കുറിപ്പുകള്‍ അറിയിക്കുക. ഇതൊരു ആശയ സംവാദത്തിന് വഴി വച്ചാല്‍ ഈയുള്ളവന്‍ ധന്യനായി :)
NB:- ഈ വിശദീകരണം ഒരു കമന്റ് ആയി പ്രസ്തുത പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
Tuesday, October 28, 2008
Subscribe to:
Posts (Atom)