രാജ്യത്ത് എന്തു സംഭവിച്ചാലും അയല്‍ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി കുറേ കുരച്ചാല്‍ എല്ലാം ആയി എന്ന് നമ്മെ ഭരിക്കുന്നവര്‍ കരുതുന്നത് എന്ത്കൊണ്ട്?
നാടിനെ രക്ഷിക്കാന്‍ കുറേ ചെറുപ്പക്കാര്‍ ജീവന്‍ പണയം വച്ച് പോരാടുമ്പോള്‍ എവിടെയായിരുന്നു ഈ നാണം കെട്ട വര്‍ഗം?
എത്ര തവണ നാം ഇതനുഭവിച്ചു? ഇനിയെത്ര അനുഭവിച്ചാലാണ് നാം പാഠം പഠിക്കുക? അതിനെത്ര ശവപ്പെട്ടികള്‍ ഇനിയും നിരക്കണം?
നമ്മുടെ പോലീസ്, ഇന്റലിജെന്‍സ് സംവിധാനം എന്ത് ചെയ്യുകയാണ്?
ഏന്തുകൊണ്ടാണ് ഒരുപറ്റം ക്രിമിനലുകല്‍ക്ക് രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനായത്? തിരിച്ചറിയല്‍ കാര്‍ഡുകളും കുടുംബ വീടിന്റെ അഡ്രസ്സുമായാണ് ക്രിമിനലുകള്‍ അക്രമത്തിനെത്തിയത് എന്നാണോ ഇവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഇന്ത്യയെ ഔപചാരികമായി ഭീകര വിരുദ്ധ യുദ്ധത്തിലേക്ക് ആനയിക്കുവാനാണോ ഈ കോലാഹലം?
നപുംസക തുല്യനായ ഒരു പ്രധാന മന്ത്രി. സുന്ദര വിഡ്ഡിയായ ഒരു ആഭ്യന്തര മന്ത്രി. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്ന, ലോകൈക കോമാളിയായ ഒരു പ്രതിപക്ഷ നേതാവ്.
ഈ ശവംതീനികളെ നാം എന്നാണ് തിരിച്ചറിയുക?
നൂറ്കോടി ജനതയ്ക്ക് ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെന്നാണോ?
Saturday, November 29, 2008
Subscribe to:
Posts (Atom)