കള്ള് എന്നത് ഞങ്ങളുടെ നട്ടില്‍ എല്ലാ വിധ മദ്യരൂപങ്ങള്‍ക്കും - വെട്ടിരുമ്പ് മുതല്‍ ഷാംപെയിന്‍ വരെ - പൊതുവായി ഉപയോഗിക്കുന്ന, സര്‍വനാമ സ്റ്റാറ്റസ്സുള്ള, ഒരു പദമാണ്. കള്ളിനോട് എല്ലാര്‍ക്കും ബഹുമാനമാണ്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്ക്. അതുകൊണ്ട് തന്നെ കള്ള് കുടിച്ചു എന്ന കുറ്റത്തിന് അരെയും തല്ലാന്‍ പാടില്ല - വിശിഷ്യാ സ്ത്രീകളെ. കാരണം കള്ള്കുടി എന്നത് അവര്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏതാണ്ട് പുരുഷനോളമായി എന്നതിന്റെ സൂചനയാണ്.
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ്, മംഗലാപുരത്തെ ഒരു മുന്തിയ കള്ളുഷാപ്പില്‍ സ്വല്‍പം മിനുങ്ങാനെത്തിയ ചില മാന്യ വനിതകളെ ഏതോ പിന്തിരിപ്പന്‍മാര്‍ തിരുമ്മി വിട്ടു എന്ന് കേട്ടത്. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞെട്ടല്‍ പിന്നെ മാറിയത് തിരുമ്മലുകാരെയൊക്കെ യെദിയൂരപ്പയുടെ പോലീസ് പൊക്കി എല്ലൂരി എന്ന് കേട്ടപ്പോഴാണ്. ഭാ. ജ. പാ ഭരിക്കുന്ന ഒരു നാട്ടില്‍ ശ്രീരാം, ശ്രീകൃഷ്ണ്, ശിവ് തുടങ്ങിയ ഏതെങ്കിലും പദങ്ങളില്‍ ആരംഭിക്കുന്ന പേരുകളുള്ള സേനാ വിഭാഗങ്ങളിലെ ഭടന്‍മാരെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ചില്ലറ കര്യമാണോ? ( വല്ല രാവണ്‍, കുംഭകര്‍ണ് സേനകളുമായിരുന്നെങ്കില്‍ സേന ഉണ്ടാക്കും മുന്‍പേ അകത്തായേനെ! )
അല്ലേ, പെണ്ണുങ്ങള്‍ക്കെന്താ കള്ള് കുടിച്ചാല്‍? കള്ള് കുടിച്ച്, ആണ് പിടിച്ച്, പൊടി പറത്തി നടക്കുമ്പോഴേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാവുന്നുള്ളൂ. ചന്തയിലിറങ്ങി അത്യാവശ്യം ചട്ടമ്പിത്തരോം കൂടി കാണിക്കുമ്പോ ഷാജി കൈലാസ് സിനിമകളുടെ മോഡലില്‍ വലിയ തറവാടിത്തരം കൂടി അവര്‍ക്ക് കൈവരുന്നു. അങ്ങനെ സ്ത്രീ സമ്പൂര്‍ണ സ്വതന്ത്രയാകുന്നു. ആയതിനാല്‍ സ്ത്രീകളുടെ കള്ള്കുടി പ്രോല്‍സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. അതുകൊണ്ടാണ് യെദിയൂരപ്പയുടെ പോലീസേമാന്‍മാരുടെ ശുഷ്കാന്തി കണ്ടപ്പോള്‍ സന്തോഷിച്ചുപോയത്.
എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷന്റെ നടപടി അറിഞ്ഞപ്പോള്‍ ശരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മീഷനെത്തന്നെ അവര്‍ നിയോഗിച്ചിരിക്കുന്നു. എന്തൊരു കര്‍മ ധീരത!!
ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ഒരു വനിതാ പീഡനം ഈ നാട്ടില്‍ ഇനി നടക്കാനുണ്ടോ? ഇവിടെ പെണ്ണുങ്ങള്‍ക്ക് സമാധാനമായി ഒന്ന് പൂസാവാന്‍ പറ്റില്ലാ എന്നു പറഞ്ഞാല്‍!! എന്തൊരു പുരുഷ മേധവിത്വം!! വിടരുത്, കമ്മീഷനെ വെച്ച് അന്വേഷിപ്പിച്ച് എല്ലാറ്റിനെയും ഒന്നൊന്നായി പൊക്കി അഴിയെണ്ണിക്കണം..ങ്ങാ ഹാ..കളി കമ്മീഷനോടാ?
പണ്ട് രാഖി സാവന്ത് എന്ന തുണിയുരിപ്പ് നൃത്തക്കാരിയെ ( ഈ നൃത്ത എടപാടിന്റെ പുതിയ പേര് "ഐറ്റം നമ്പര്‍" എന്നാണത്രെ. തുണി എന്ന് കേട്ടാലേ പുള്ളിക്കാരി പുറപ്പെട്ട് പോയിക്കളയുമത്രെ ) മിക്കാ സിങ്ങ് എന്നൊരു പീഡകന്‍ കയറി ചുംബിച്ചുകളഞ്ഞപ്പോഴാണ് വനിതാ കമ്മീഷനിലെ സിംഹികള്‍ അവസാനമായി ഒന്നു ഗര്‍ജിച്ചത്. അന്ന് മിക്കായുടെ ചുക്കാമണി ചെത്തിക്കളയുമെന്ന് വരെ ഭീഷണീപ്പെടുത്തിക്കളഞ്ഞു സാറിണികള്‍!
വനിതാ കമ്മീഷനായാല്‍ ഇങ്ങനെ വേണം. രാജ്യത്തിലെ വനിതകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇത്തരം പ്രശ്നങ്ങളില്‍ ഇങ്ങനെ സാര്‍ത്ഥകമായി ഇടപെടാന്‍ കഴിയണം. കമ്മീഷന്റെ മൂക്കിന് താഴെ, ഭാരതീയ സംസ്കാരത്തിന്റെ സോള്‍ ഏജന്റ്മാരായ മറ്റൊര് സേനയുടെ സ്വന്തം തട്ടകത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്നതെരുവില്‍ ശൈശവം വിട്ടിട്ടില്ലാത്ത പെണ്‍കുട്ടികള്‍ നിത്യേനയെന്നോണം ബലാല്‍സംഗത്തിന് ഇരയാവുന്നത് കമ്മീഷന് ഒരു പ്രശ്നമല്ല. ഒര് സേനക്കരനും ഇവരെ രക്ഷിക്കാന്‍ മെനക്കെടാറുമില്ല. കാരണം അവര്‍ക്കൊന്നും അങ്ങനെ വലിയ അവകാശങ്ങളൊന്നുമില്ലെന്നേ. അവകാശങ്ങളൊക്കെ തറവാട്ടില്‍ പിറന്ന കള്ള് കുടിച്ചികള്‍ക്കും ആണ് പിടിച്ചികള്‍ക്കും മാത്രമുള്ളതല്ലേ!
കിളിരൂരില്‍ ഒരു പെണ്‍കുട്ടി, ആരുടെ കുഞ്ഞിനെയാണ് പ്രസവിച്ചത് എന്നുപോലും മനസ്സിലാവാതെ, നരകിച്ച് മരിച്ചത് കമ്മീഷന് അറിയേണ്ട കാര്യം പോലുമല്ല. കാരണം, കൊച്ചമ്മമാരില്‍ പലര്‍ക്കും കൊച്ചുങ്ങളുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ വലിയ തിട്ടമില്ലല്ലോ!
സ്ത്രീകളെ പരസ്യമായി ലേലം വിളിച്ച് വില്‍ക്കുന്ന ഇടപാട് രാജ്യത്ത് പലേടത്തും ഉണ്ടെങ്കിലും കമ്മീഷന് അതൊന്നും കാര്യമല്ല. "All men are equal, but some are more equal than others" എന്ന് കേട്ടിട്ടില്ലേ? പെണ്ണുങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.
അല്ല, കമ്മീഷനെ കുറ്റം പറയുന്നതിലും കാര്യമില്ല. ഈ കമ്മീഷന്‍കാരെയൊക്കെ ഇങ്ങനെയാക്കുന്നത് നമ്മളൊക്കെത്തന്നെയാണല്ലോ. ഇവരെയൊക്കെ നിലം തൊടാതെ ഇങ്ങനെ പൊക്കി വച്ചിരിക്കുകയല്ലേ! ദരിദ്രനാരായണന്‍മാരുടെ ഈ നാട്ടില്‍ കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങള്‍ നല്‍കിയല്ലേ ഇവരെ പരിപാലിക്കുന്നത്. ഇങ്ങനെ നിലം തൊടാതെ പറക്കാനല്ലേ ഇവന്‍മാര്‍ കണക്കില്ലാത്ത കാശ് ചെലവാക്കി എലക്ഷനില്‍ നിന്ന് ജയിക്കുന്നത്. ജയിക്കാത്തവര്‍ ജയിച്ചവര്‍ക്ക് വേണ്ടി "അധര വ്യായാമം" നടത്തി സ്ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കുന്നത്.
കാല് നിലത്ത് തൊട്ടാലല്ലേ ground realities അറിയൂ...
അത്കൊണ്ട് നമുക്ക് ഇനിയും ഇത്തരം കമ്മീഷനുകളുടെ മഹദ്കൃത്യങ്ങള്‍ക്ക് കാതോര്‍ക്കാം.
സ്ത്രീകള്‍ക്ക് ഇഷ്ടം പോലെ കള്ള് കുടിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സ്വപ്നം കാണാം.
Showing posts with label sriram sena. Show all posts
Showing posts with label sriram sena. Show all posts
Wednesday, January 28, 2009
Subscribe to:
Posts (Atom)