താഴെ പറയുന്ന കാര്യങ്ങളില്‍ ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും പിണറായി സഖാവ് ചെയ്താല്‍ കാരാട്ട് സഖാവ് കൈയോടെ ടിയാനെ പൊക്കിയെടുത്ത് ദൂരെ കളയും;
1. പാര്‍ട്ടിയെപ്പറ്റി ജനങ്ങള്‍ക്ക് നല്ല വിവരമുണ്ടെന്ന് പിണറായി പരസ്യമായി പറയണം.
2. ടിയാന്റെ കൈയിലുള്ള തോക്ക് കൊണ്ട് അര ഡസന്‍ പേരെ കൊല്ലണം(തല്ലിക്കൊന്നാലും മതി).
3. കാരാട്ട് സഖാവിനെ പാര്‍ട്ടിയുടെ ആജീവനാന്ത ജനറല്‍ സെക്രട്ടറിയായി പിണറായി തന്നെ മുന്‍കൈയെടുത്ത് വാഴിക്കണം( വേറാരെങ്കിലും മുന്‍കൈയെടുത്താല്‍ പോരാ, കട്ടായം ).
4. ഒരുപാട് പേര്‍, ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്, തോക്കുകളേയും തൂക്കുമരങ്ങളേയും വെല്ലുവിളിച്ച് വളര്‍ത്തിയെടുത്തതാണ് പാര്‍ട്ടി എന്ന ബോധോദയം ഒരു സുപ്രഭാതത്തില്‍ ടിയാനുണ്ടാവണം.
ഇതൊന്നുമല്ലെങ്കില്‍ കാക്ക മാലര്‍ന്ന് പറക്കണം.
അല്ലാതെ ഈ ചീള് ലാവലിന്‍ കേസിന്റെ പേരില്‍ മാത്രം പിണറായിയെ പുറത്താക്കാനൊന്നും പറ്റില്ല. കാരണം അദ്ദേഹത്തിന് അതിനേക്കാള്‍ പൊട്ടെന്‍ഷ്യലുണ്ടെന്ന് കാരാട്ടവര്‍കള്‍ക്ക് അസ്സലായറിയാം.
ഇനി മേല്‍ പറഞ്ഞ ചിന്ന കൃത്യങ്ങളൊന്നും ചുമ്മാതങ്ങ് ചെയ്താല്‍ പോരാ. ചെയ്യുന്നതിന്റെ വീഡിയോ ( ഡോ. മാലിനി എഡിറ്റ് ചെയ്യാത്തത് ) ദേശാഭിമാനി പ്രത്യേക ലേഖകന്‍ വശം കാരാട്ട് സഖാവിനും തിരു വാമഭാഗം ബൃന്ദ സഖാവിനും എത്തിക്കണം.
അത് കണ്ട് ഇരുവര്‍ക്കും കണ്‍കുളിര്‍ത്താല്‍ കാരാട്ട് സഖാവ് പിണറായി സഖാവിനെ അങ്ങോട്ട് ചെന്ന് കണ്ട്, ഇച്ചിരി ചെരിഞ്ഞു നിന്ന് ഒന്ന് കൊഞ്ഞനം കാണിക്കും. സാബ്ജി മൈന്‍ഡ് ചെയ്തില്ലെങ്കില്‍ കുറച്ചൊകൂടി നീങ്ങി നിന്ന് "പുറത്ത് പോ" എന്ന അര്‍ത്ഥത്തില്‍ മുഖം ഒന്ന് വെട്ടിച്ചു കാണിക്കും ( ഇന്നസന്റ് സ്റ്റൈലില്‍ ). എന്നിട്ടും പോയില്ലെങ്കില്‍ ....ഹി..ഹി......
Showing posts with label പിണറായി. Show all posts
Showing posts with label പിണറായി. Show all posts
Sunday, July 5, 2009
Subscribe to:
Posts (Atom)