Tuesday, November 5, 2013

കൂട്ടിക്കൊടുപ്പ് - ലൈവ് ടെലകാസ്റ്റ്

ലോകത്ത് ഏറ്റവുമധികം ബാലവേശ്യകൾ ഉള്ള രണ്ടാമത്തെ രാജ്യമത്രേ ഇന്ത്യ. അതായത്,  പതിന്നാല് തികയാത്ത കുഞ്ഞുങ്ങളെ വേശ്യാവൃത്തിക്ക് തള്ളിവിടുന്നതിൽ മുൻപർ, നമ്മൾ ആർഷ ഭാരതീയർ.

അവരുടെ നിലവിളികൾക്ക്ഇവിടെ ഒരു മാധ്യമവും ചെവി കൊടുത്തതായി അറിവില്ല. ഒരു വിപ്ലവകാരിയും അവർക്ക് വേണ്ടി ശ്വാസകോശ ശക്തി പ്രയോഗിച്ചതായി കേൾക്കാറില്ല.

നേപ്പാളിൽനിന്നും ബംഗ്ലാദേശിൽനിന്നും ഇവിടുത്തെ മാംസ വ്യാപാരശാലകളിലേക്ക് എത്തിക്കപ്പെടുന്ന അനാഥ ബാല്യങ്ങൾക്ക്നമ്മുടെ ആർഷ ഭൂവിൽ  പരിശീലനകേന്ദ്രങ്ങളുണ്ടത്രെ - അവരെ മെരുക്കിയെടുക്കാൻ! അവിടങ്ങളിൽ അവർ എന്ത് കാടത്തരങ്ങൾക്കാണ് വിധേയരാക്കപ്പെടുന്നതെന്ന് ഒരു നിയമപാലകനും തിരിഞ്ഞു നോക്കാറില്ല.

പക്ഷെ ഒരു വേശ്യ പഞ്ചനക്ഷത്ര ഇനമാണെങ്കിൽ അവളുടെ ചാരിത്ര്യ പ്രസംഗം തൽസമയം സംപ്രേക്ഷണം ചെയ്യപ്പെടും. അവളെ ഭാവശുദ്ധിയുള്ള ഭാരത സ്ത്രീത്വത്തിൻറെ പ്രതീകമായി വാഴ്ത്തും. പണത്തിനു വേണ്ടി കാണിക്കുന്ന ലജ്ജാശൂന്യതയെ നിങ്ങൾ "ബോൾഡ്നെസ്സ്" എന്ന് പുകഴ്ത്തും.

ഇതാണ് സർ, പണ്ട് ഒരു കുട്ടി നേതാവ് പറഞ്ഞ "പിതൃശൂന്യമായ മാധ്യമ പ്രവർത്തനം". കണ്ണിൽ കാണുന്നതെന്തും വിറ്റു കാശാക്കാൻ വെമ്പുന്ന കൂട്ടിക്കൊടുപ്പുകാരുടെ മനോഭാവം.
ഇനിയെങ്കിലും ഒന്നു മാറ്റിക്കൂടേ സർ നിങ്ങളുടെ മുൻഗണനാ ക്രമങ്ങൾ? അതോ അവകൾ നിങ്ങളെത്തന്നെ മാറ്റുവാൻ കാത്തുനിൽക്കണോ?