Monday, June 23, 2008

സുഗ്രിക്ക് വെഷമം സഹിക്ക വയ്യാ, ട്ടോ

ഈ നാട്ടിലെ കുട്ട്യോളെ കംയുനിസതീന്നു രക്ഷിക്കാന്‍ വേണ്ടി ഇവിടുത്തെ ഗാന്ധി ഉണ്ണികള്‍ തല്ലു കൊള്ളണ കാണുമ്പോ സുഗ്രിക്ക് സഹിക്കണില്ല.ചില്ലറ കാര്യാണോ അവര് കാണിക്കണേ?

സുഗ്രിക്കെതായാലും ഒരു കാര്യത്തില്‍ സംശയോല്ല്യ. ഏഴാം ക്ലാസ്സിലെ മാത്രല്ല ഈ ബൂമിമലയാലത്തിലുള്ള മുഴ്വോന്‍ പുസ്തകോം വള്ളി പുള്ളി തെറ്റാതെ വായിചോരാണ് ഈ ഗാന്ധി ഉണ്ണികള്‍. അല്ലേലും വായനാന്നു പറഞ്ഞാ കോണ്‍ഗ്രസുകാരെ കണ്ടു പഠിക്കണം. വായിക്കാതോര്‍ക്ക് അവിടെ ഒരു രക്ഷേം ഇല്ല്യ . സംശയോന്ടെല്‍ ചെന്നിത്തല സാറിനോട് ചോദിച്ചു നോക്കിയെ.

ഇങ്ങു കേരളം മൊതല്‍ അങ്ങ് ഡല്ഹി വരെ എത്ര വായിച്ചിട്ടാ ടിയാന്‍ ഒരു ദെവസം രാവിലെ വന്നു KPCC പ്രസിടണ്ടായെ, അറിയോ? സാക്ഷാല്‍ കരുനാകര്‍ജീടെ അടുത്തുനിന്നു തൊടങ്ങീതാ ആ വായന. ഇപ്പൊ വയസായതോണ്ട് അത് നിര്‍ത്താന്‍ പറ്റ്വോ? അതോണ്ടല്ലേ അദ്യം ഒരു ബ്യൂടി പാര്‍ലറില്‍ പാര്‍ടി ആപ്പീസ് തോടന്ഗീര്‍ക്കണേ.

ഇനി രാഹുലൂടി യൂതര്‍ക്ക് എഴുത്തും പരീക്ഷേം തോടന്ഗീത് കൊണ്ടു വായിക്കാതെ ഒന്നും ആവാനും പറ്റില്ല.

വയിക്ക്യ മാത്രോല്ല വായിക്കനത് മുഴ്വോന്‍ മനസിലാക്കനോരും കൂടിയാണ് ഗാന്ധി ഉണ്ണികള്‍ എന്നും സുഗ്രിക്കറിയാം. അതോണ്ടല്ലേ കുട്ട്യോള്‍ടെ പുസ്തകത്തിലെ ആ പാഠം അവര്ക്കു അത്രയ്ക്ക് ചതുര്‍ഥി.

മതമേതായാലും മനുഷ്യന്‍ നന്നാവണം എന്നാത്രെ അതിന്ടെ സാരം.

എന്റെ ദേവ്യേ..എന്തൊരു തോന്ന്യാസാ അത്? അച്ചന്മാരും അമൃത ചൈതന്യമാരും മുക്രിമാരുമൊക്കെ കേട്ടാ എന്ത് നിരീക്കും? മനുഷ്യന്‍ പെണ്‍വാണിഭം നടത്തണം, പള്ളീല്‍ കാശിടനം, എവിടേലും ഇത്തിരി പച്ചപ്പ്‌ കണ്ടാ അത് വെടിപ്പാക്കി അവിടെ മണലൂറ്റ് നടത്തണം, കാട് വെട്ടണം, കൊമ്പനെ കൊല്ലണം, ജാത വിളിക്കണം..ഇതൊക്കെയല്ലേ ശരി? എല്ലാരും നന്നാവാന്‍ തുടങ്ങിയാ ഗാന്ധി കുട്ട്യോള്‍ എന്ത് ചെയും?


അതിനെക്കാള്‍ വലിയ വേറൊരു വിവരക്കേടുംകൂടി ഉണ്ടത്രേ ആ പാഠത്തില്‍. ആര്ക്കും തോന്നിയ പോലെ മതം തെരഞ്ഞെടുക്കാംത്രെ. മതം നോക്കാതെ കല്യാണം കഴിക്കംത്രേ. അയ്യോ ..ഇതെങ്ങാനും പിള്ളേര് വായിച്ചാ പിന്നെ തൊലന്ജില്ലെ? തോന്നിയ മാതിരി കെട്ടി പണ്ടാരടഞ്ഞു പോവില്ലേ? പറ്റില്ല പറ്റില്ല..ഒരിക്കലും സമ്മതിക്കരുത്.

ഹൊ, എന്നാലും ആ ഉന്ന്യോളോട് പോലീസുകാര് കാണിക്കണ ഓരോരോ ക്രൂര്തോലെ!! സമാധാനായി, ഗാന്ധിയന്‍ രീതീല്‍, കല്ലൊന്നും എറിയാതെ, പോലീസുകാരുടെ തലേല്‍ ചാടിക്കെരാതെ, വെറുതേ സമരം ചെയുംബളല്ലേ അവട്ടോള് ഓടി വന്നു ചട പടാന്ന് അടിക്കണേ. തലയ്ക്കു തന്ന്യാത്രേ അടി. തലക്കകത്ത് ഒന്നും ഇല്ലാത്തോണ്ട് ഭാഗ്യം. ഇല്ലേല്‍ ഉടുപ്പ് വൃതികെടായേനെ.

ഏതായാലും സുഗ്രി ഗാന്ധി ഉന്ന്യോളുടെം അച്ചന്മാരുടെം ഒക്കെ കൂട്യാ..ഒന്നും സമ്മതിക്കരുത്..ഇനി ഒരു തലമുറ ഇവിടെ മര്യാദയാവാന്‍ ശ്രമിച്ചാ അവര്‍ക്കിതൊരു മുന്നരിയിപ്പവണം. ആഹാ അത്രക്കായോ പരട്ട മുണ്ടാശ്ശേരീ

5 comments:

The Kid said...

ഇങ്ങു കേരളം മൊതല്‍ അങ്ങ് ഡല്ഹി വരെ എത്ര വായിച്ചിട്ടാ ടിയാന്‍ ഒരു ദെവസം രാവിലെ വന്നു KPCC പ്രസിടണ്ടായെ, അറിയോ? സാക്ഷാല്‍ കരുനാകര്‍ജീടെ അടുത്തുനിന്നു തൊടങ്ങീതാ ആ വായന.

അനൂപ് പനവളപ്പില്‍ said...

ഹെന്റെ സുഗ്രീ... ഞാനും കണ്ടതാ ആ പാഠങ്ങള്‍... ഉപരോധം നടത്തിയും ബസ്സിനു് കല്ലെറിഞ്ഞും സമരം ഗംഭീരമാക്കിയ ഉണ്ണികളു് ആരോപിക്കണപോലെ മതവികാരം വൃണപ്പെടുത്തുന്ന ഒന്നും ഞാനതില്‍ കണ്ടില്ലേ... അല്ല, അതിലെക്കെ എന്തുകാര്യം... കുഞ്ചന്റെ പാത തന്നെ നമുക്കും ചിതം... "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"

Unknown said...

- ഞാന്‍ അനന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ പാഠപുസ്തകം പിന്‍വലിക്കണം. -

എന്നിട്ട് കളിക്കുടുക്ക, പൂമ്പാറ്റ തുടങ്ങിയ പുസ്തകങ്ങള്‍ പഠിപ്പിക്കുക.

കെണിയില്‍ അകപ്പെട്ട ചോട്ടുമുയലിന് വഴികാണിച്ചു കൊടുക്കുക, കുത്തുകള്‍ യോജിപ്പിക്കുക തുടങ്ങിയ “കായിക വ്യായാമങ്ങള്‍ക്കും“ പ്രാധാന്യം നല്‍കണം.

പോരാ...

ഏഴില്‍ പഠിക്കുന്ന “സീനിയര്‍“ വിദ്യാര്‍ഥികള്‍ക്ക് മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍, മനോരമ, മംഗളം എന്നിവയും സൌജന്യമായി ലഭ്യമാക്കണം.

കുതികാല്‍ വെട്ടും, കൂലിത്തല്ലും കലോത്സവത്തിന്റെ ഭാഗമാക്കുക. അന്യമതത്തിലെ കുട്ടികളെ തല്ലി കൈയും കാലും ഒടിക്കുന്ന പ്രകത്ഭരാ‍യ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക.

തുടങ്ങി വിദ്യാഭ്യാസ രംഗത്ത് “ക്രിയാത്മകമായി“ ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പുസ്തകം പിന്‍‌വലിച്ച് കാര്യങ്ങള്‍ അതിന്റെ മുറപോലെ നടക്കട്ടെ....

The Kid said...

"നേരമ്പോക്കിനുള്ള" സ്പെഷ്യല്‍ ക്ലാസും കൂടി ആയാലോ?

sojan p r said...

കോട്ടയതെവിടെയോ സഭ ആര്‍ക്കു വോട്ടു ചെയ്യും എന്ന് അച്ഛന്‍ പ്രഖ്യാപിച്ചതായി കേട്ടു."ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" എന്ന് കതാവ് പറഞ്ഞതു ഇവരെ കണ്ടിട്ടാണെന്ന് തോന്നുന്നു.ഇങ്ങനെ ഉള്ളവര്‍ക്ക് ഈ സന്മാര്‍ഗം ദഹിക്കാത്തത് എന്ത് കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
സുഗ്രു നന്നാവുന്നുണ്ട് രചനകള്‍ ..ഇതു പോലെ തോല് പൊളിക്കുന്ന നഗ്നസത്യങ്ങള്‍ ഇനിയും തുറന്നെഴുതുമല്ലോ..
അഭിമന്യു.