Sunday, May 17, 2009

പിണറായീ, ദേ വേറൊരു മെഗാഫോണ്‍!!!!

അഴീക്കോടിന്റെ പ്രസംഗം വെറും ശബ്ദപ്രപഞ്ചം സൃഷ്ടിക്കലാണെന്ന് പണ്ട് പറഞ്ഞത് എം. കൃഷ്ണന്‍ നായരാണ്. പക്ഷേ, കൃഷ്ണന്‍ നായര്‍ എന്തൊക്കെ പറഞ്ഞാലും, അഴീക്കോട് മാഷ് ഒരു മഹാനാണെന്ന് എന്ന് എല്ലാര്‍ക്കും അറിയാം. മാഷ്, വായില്‍ തോന്നുന്നതെന്തും മൈക്കിന്റെ മുന്നില്‍ വെച്ച് ഒരു തടവ് ശൊന്നാല്‍, പത്രക്കാര്‍ അത് നൂറ് തടവ് ഏറ്റ് ശൊന്ന് മഹദ് വചനമാക്കും, കൊണ്ടാടും. പിന്നെ, വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ എന്ന് കരുതി ജനം അതൊക്കെയങ്ങ് സഹിക്കുകയും ചെയ്യും.

പക്ഷേ ഈയിടെയായി മാഷ് പേശുമ്പോ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം... വേറാരുടേയോ ശബ്ദം പോലെ...ജയരാജന്റെയാണോ, അതോ കുരങ്ങന്റേയോ? ആ.... മാഷക്ക് തന്നെ അത്രക്ക് നിശ്ചയം പോരാ...
പക്ഷേ കാര്യങ്ങളുടെ കിടപ്പൊക്കെ നാട്ടുകാര്‍ക്ക് മനസ്സിലാവുന്നുണ്ട്. വയസ്സാവുമ്പൊ നോക്കാന്‍ ആരെങ്കിലും വേണമെന്നുള്ള ഒരു വയോധികന്റെ ആഗ്രഹമല്ലേ, ചില്ലറ കോപ്രായങ്ങളൊക്കെ ആവാം. എന്ന് വച്ച് ഇങ്ങനെയൊക്കെ ആകാമോ എന്നൊരു സംശയമേ ഉള്ളൂ...
മാഷ് സുധാകരപ്രസാദിന് പഠിക്കുകയായിരിക്കും..ഭേഷ്.. വേണ്ടത് തന്നെ, വേണ്ടത് തന്നെ.

തൊഴിലാളിയുടെ മകന്‍ മുതലാളി, മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി, എരപ്പാളിയുടെ മകന്‍ പിന്നെ തൊഴിലാളി...ഇത് പ്രപഞ്ച സത്യം.

തൊഴിലാളികളുടെ പാര്‍ട്ടി മൊതലാളികളുടേതായി അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ട് കുറച്ച് കാലമായി. മുതലാളി മന്ത്രിമാരുടെ ധാരാളി മക്കള്‍ അവരുടെ തനി നിറം കാണിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതൊക്കെ അങ്ങനേ പോവും.... വെറും നാച്ചുറല്‍ ഫിനോമിന‍. ഇതിനെയൊന്നും തടയാന്‍ ഏത് കൊമ്പത്തെ അച്ചുമ്മാവന്‍ വിചാരിച്ചാലും നടക്കില്ല മക്കളേ. ജനം ഇനി ഒന്നല്ല, ഒരു നൂറ് ഇലക്ഷന് എട്ട് നിലയില്‍ പൊട്ടിച്ചു വിട്ടാലും പാര്‍ട്ടി പഠിക്കില്ല.
മൂന്നാം മുന്നണിയെ ജനം വിശ്വാസത്തിലെടുത്തില്ലത്രെ! അതുകൊണ്ടാണത്രെ പാര്‍ട്ടി തോറ്റ് തുന്നംപാടിയത്!! ത്ഫൂ..... ഇവരാരെയാ പറ്റിക്കാന്‍ നോക്കുന്നേ, ജനങ്ങളെയോ?

പിണറായി-ജയരാജ‍-കുരങ്ങാദികള്‍ ഇനിയും ഇവിടെ അജയ്യരായിത്തന്നെ വിരാജിക്കും. പരിപ്പ് വടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി വളര്‍ത്താന്‍ കഴിയില്ലെന്ന ഉത്തമവിശ്വാസം ഉള്ളത് കൊണ്ട് പാര്‍ട്ടി പഞ്ചനക്ഷത്രങ്ങളിലിരുന്ന് വിപ്ളവത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കും. കൊള്ളയും കൊലയും പെണ്‍വാണിഭവും നടത്തും. ഇതൊന്നും ആര്‍ക്കും തടയാന്‍ കഴിയില്ല മക്കളേ. ചരിത്രത്തിന് ഇനി പിന്നോട്ട് നടക്കാന്‍ കഴിയില്ല.

അഴീക്കോട് മാഷിന് ഇതൊക്കെ നന്നായറിയാം. അതോണ്ട് മാഷ് ചുമ്മാ കാറ്റിനൊത്ത് തൂറ്റുന്നു, അത്രേ ഉള്ളൂ. വേണേല്‍ നിങ്ങളും കൂടിക്കോളിന്‍ ......

10 comments:

The Kid said...

തൊഴിലാളിയുടെ മകന്‍ മുതലാളി, മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി, എരപ്പാളിയുടെ മകന്‍ പിന്നെ തൊഴിലാളി...ഇത് പ്രപഞ്ച സത്യം.

തൊഴിലാളികളുടെ പാര്‍ട്ടി മൊതലാളികളുടേതായി അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ട് കുറച്ച് കാലമായി. മുതലാളി മന്ത്രിമാരുടെ ധാരാളി മക്കള്‍ അവരുടെ തനി നിറം കാണിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.

Baiju Elikkattoor said...

oru pandithante gathi....!!!!

സാപ്പി said...

യാഥാര്‍ത്ഥത്തില്‍ ഇടതു പക്ഷം സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച സംഘടനയാണു... എന്നാല്‍ ഇന്നവര്‍ ജനങ്ങളുമായി അകന്നിരിക്കുന്നു.... താഴെക്കിടയിലുള്ള അതിണ്റ്റെ പ്രവര്‍ത്തകര്‍ പോലും ജനത്തിനു മുന്നില്‍ യജമാനന്‍ കളിക്കുന്നു.... അവര്‍ ജനത്തെ കൈവിട്ടപ്പോള്‍ ജനം അവരെ വിട്ട്‌ മറ്റുചിലരെ തേടിപ്പോയി... അതു ജനത്തിണ്റ്റെ ഗതികേട്‌.... ഇടതിണ്റ്റെ കുറ്റമല്ല...
also visit
http://sapy-smiling.blogspot.com/2009/05/blog-post.html

ajeeshmathew karukayil said...

ഉദര നിമിത്തം നാവു വാടകക്ക് നല്കുന്ന സാംസ്ക്കാരിക വില്ലന്മാര്‍ .

കേരളം വളരട്ടെ അഴിക്കോടും കഴിഞ്ഞ്...........................

sojan p r said...

ഇവന്മാരൊക്കെ ലീടെരെ കണ്ടു പഠിക്കണം.മുരളി തോറ്റതിന്റെ കാരണം പുള്ളി വളരെ ലഘുവായി പറഞ്ഞില്ലേ "വോട്ട് കിട്ടാത്തതുകൊണ്ടാണ് മുരളി തോറ്റതെന്ന്".
വൈകികിട്ടിയ വാര്‍ത്ത .കണ്ണൂര്‍:-......വിജയം ആഘോഷിക്കാന്‍ പടക്കം മേടിക്കാന്‍ ചെന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു ഓടിച്ചു.

ഉസ്മാനിക്ക said...

വൈരുധ്യാത്മക ലൈംഗികവാദവും കാരണമായിട്ടുണ്ട് !!!

ഉറുമ്പ്‌ /ANT said...

മലയാളിയുടെ രാഷ്ട്രീയം അരച്ചുകലക്കി വിപ്ലവാദിലേഘ്യം വിൽക്കുന്ന പിണറായി വൈദ്യനോട് ആടലോടകത്തിന്റെ ഔഷധമൂല്യം പറഞ്ഞുകൊടുക്കണോ. നഷ്ടം വരുന്ന ഒരു കളിക്കും അദ്ദേഹം നിൽക്കില്ല.

ഹന്‍ല്ലലത്ത് Hanllalath said...

ബൌദ്ധിക കച്ചവടം...

മുക്കുവന്‍ said...

തൊഴിലാളിയുടെ മകന്‍ മുതലാളി, മുതലാളിയുടെ മകന്‍ ധാരാളി, ധാരാളിയുടെ മകന്‍ എരപ്പാളി, എരപ്പാളിയുടെ മകന്‍ പിന്നെ തൊഴിലാളി...ഇത് പ്രപഞ്ച സത്യം.


... thats the quote of the month :)

Anonymous said...

അഴിക്കോട് തരാതരം ആളുകളെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്ന നാലാംകിട പ്രസംഗത്തൊഴിലാളിയാണ്.വീരനുമായി ആദ്യം ഉടക്കുകയും പിന്നീട് സ്നേഹം ചൊരിയുകയും ചെയ്തതെല്ലാം ആരും മറന്നിട്ടില്ല.