Friday, June 13, 2008

സുഗ്രീടെ ഒന്നാം സന്ദേഹം

സുഗ്രിക്ക് വലിയ വലിയ കാര്യങ്ങളൊന്നും പിടീല്യ. ആണവ കരാര്‍, രാഹുല്‍ കുഞ്ഞിന്റെ സ്തോത്ര മാല ഇതൊന്നും സുഗ്രീടെ തലേല്‍ കേറില്യ . വാതക കുഴല്‍ ഇറാനില്‍ നിന്നുവേണോ അതോ കൊതങ്ങാട്ടുന്നു വേണോ ....ഒരു പിടീം ഇല്ല.

അപ്ലാണ്....സുഗ്രിക്കൊരു സന്ദേഹം: നമ്മള് കുടിക്കണ വെള്ളം ല്ലേ, ഈ മുനിസിപ്പാലിറ്റീം കോര്‍പ്പറേഷനും ഒക്കെ നമുക്കു കുടിക്കാന്‍ തരണ വെള്ളം, അത് ശരിക്കും കുടിക്കാന്‍ കൊള്ളണതന്ന്യാണോ?
ആരേലും നോക്കീട്ടുണ്ടോ? ഇല്ലേല്‍ പോയി പരിശോധിപ്പിച്ചു നോക്കിന്‍...കക്കൂസില് പോലും ഉപയോഗിക്കാന്‍ കൊള്ളില്ല്യാന്നു മനസിലാവുമ്പോ ഒക്കാനിക്കരുത്.
മിക്ക സ്ഥലത്തൂന്നും എടുത്ത വെള്ളത്തില്‍ അമേദ്യത്തിന്റെ അംശം ഉണ്ടായിരുന്നൂത്രേ! (എന്റെ ദേവിയേ...!!!!)

അല്ലേ ...ഈ പഠിപ്പും പത്രാസും ഒക്കെ ണ്ടാക്കീട്ടും നമ്മളെന്താ ഇങ്ങനെ? അത്തറും പൂശി നടക്കും..അപ്പി കലക്കിയ വെള്ളം കുടിക്കും!!! വൃത്തി കേട്ടോര്‍. നമ്മളെന്തിനാ സ്കൂളില്‍ പോയെ?

നമ്മക്കെന്താ നല്ല വെള്ളം തരാത്തെന്നു ആരേലും ചോദിച്ചോ? സമയം കിട്ടീല്യെ? ഇതിനിപ്പോ നമ്മക്കെന്താ ചെയാന്‍ പറ്റുവാ?
സുഗ്രീടെ ചെറിയേ ബുദ്ധീല്‍ തോന്നിയ സംശയാട്ടോ..

6 comments:

test said...

that is true.. But changes will definitily come ..

The Kid said...

നമ്മളെന്താ ഇങ്ങനെ? അത്തറും പൂശി നടക്കും..പക്ഷെ കുടിക്കാന്‍ അപ്പി കലക്കിയ വെള്ളം!!!

The Kid said...

അന്വേഷീ, താങ്കളുടെ ശുഭാപ്തി വിശ്വാസം നല്ലതിന് തന്നെ. പക്ഷെ ഇതൊക്കെ ആര് മാറ്റും എന്നാണു താങ്കളുടെ പ്രതീക്ഷ? മാലിന്യം തിന്നു ജീവിക്കുന്ന പന്നികളെ പോലെ സമൂഹത്തിലെ വൃത്തികേടുകള്‍ വച്ചു ഉപ്ടജീവനം നടത്തുന്ന രാഷ്ട്രീയക്കാരോ? അതോ അവരുടെ കക്ഷത്തില്‍ തലയും തിരുകി സ്തുതിയും പാടി അഷ്ടിക്കു വക കണ്ടെത്തുന്ന സാംസ്കാരിക നായകരോ? എന്തിനാ ഇതിനൊക്കെ വേറെ ആളുകളെ പ്രതീക്ഷിക്കുന്നെ? അങ്ങനെ വല്ല രക്ഷകന്മാരും വരുമെന്ന പ്രതീക്ഷ ഇനിയും വച്ചു പുലര്‍ത്തുന്നുണ്ടോ?

test said...

മാറ്റങ്ങള്‍ ഒരു സുപ്രഭാതത്തില്‍ വരുന്നതല്ല.. എല്ലാത്തിനും ഒരു എതിരറ്റം ഉണ്ട് , ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്നപോലെ ...

ജനത്തിനും മടുക്കും ഒരുനാള്‍ , അങ്ങനെ ആണല്ലോ റവലൂഷന്‍സ് ഉണ്ടാകുന്നത്.. പലതും നമ്മള്‍ പടിച്ചിട്ടും ഉണ്ടാകും...

സന്ദേഹം സുഗ്രി ധൈരയം ആയി ഇരിക്കൂ.. ഉദാഹരണത്തിന്‍ താങ്കള്‍ തന്നെ ഈ ബ്ലൊഗില്‍ ഇങ്ങനെ എഴുതാന്‍ കാരണം താങ്കള്‍ക്ക് നമ്മുടെ നാടിനെകുറിച്ചുള്ള ആശങ്ക ആണല്ലൊ ? അതേപോലെ ആള്‍ക്കാര്‍ ഇനിയും വരും .. മാറ്റത്തിന്റെ കാറ്റ് ഒരുനാള്‍ വീശും ...

sojan p r said...

ഒരു വിപ്ലവം ഉണ്ടാകുമെന്ന് ആഗ്രഹവും പ്രതീക്ഷയുമുണ്ട്‌. പക്ഷെ ഇനി ഉണ്ടായാല്‍ അതിന്റെ പേരു മാറ്റണം.അല്ലെങ്കില്‍ ജനം സംശയിക്കും.അത്രയധികം ജനങ്ങള്‍ ആ വാക്കിനെ ഇപ്പോള്‍ പേടിക്കുന്നു..
അഭിമന്യു.

നിരക്ഷരൻ said...

പോരട്ടെ ബാക്കിയുള്ള സന്ദേഹങ്ങള്‍ കൂടെ.
ബൂലോകത്തേക്ക് സ്വാഗതം :)