Saturday, February 14, 2009

കേരളീയരേ, ഒരു ദിവസത്തേക്ക് തീവണ്ടി ബഹിഷ്കരിക്കാമോ?

ഇത്തവണത്തെ റെയില്‍വേ ബജറ്റിലും നമ്മുടെ യജമാനന്‍മാര്‍ പതിവ് തെറ്റിച്ചില്ല.

പതിവായി ടിക്കറ്റെടുത്ത് വണ്ടിയില്‍ കയറുന്ന കേരളീയര്‍ക്ക് പിച്ചയായെങ്കിലും എന്തെങ്കിലും തരണമെന്ന് ഈ നാറികള്‍ക്ക് തോന്നിയില്ല. ടിക്കറ്റെടുക്കുന്നത് അനാവശ്യമായി കരുതുന്നവര്‍ക്ക് വേണ്ടുവോളം വാരിക്കോരി നല്‍കി.

കേരളീയരേ, നമുക്ക് വേണ്ടി പ്രതിഷേധിക്കാന്‍ ഉദരപൂരണ രാഷ്ട്രീയത്തിന്റെ ഏതെങ്കിലും വക്താക്കള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണ്. അതൊകൊണ്ട്, പ്രിയ മലയാളികളേ, ഒന്നിക്കുക, പ്രതികരിക്കുക. നമുക്ക് വേണ്ടി സമരം ചെയ്യാന്‍ നമ്മളേ ഉള്ളൂ. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

ഒരു ദിവസം, ഒരൊറ്റ ദിവസം, തീവണ്ടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചു നോക്കുക.

ഇത്കൊണ്ടുണ്ടാവുന്ന വരുമാന നഷടം കണ്ടെങ്കിലും കേന്ദ്രത്തിലെ ബാബുമാരുടേയും ദാദമാരുടേയും കണ്ണ് തുറക്കട്ടെ.

6 comments:

The Kid said...

പുത്രന്‍മാരുടെ കേസൊതുക്കുന്ന തിരക്കില്‍ നാട്ടുകാര്യം നോക്കാന്‍ നേരമില്ലാത്ത കുറേ മന്ത്രിമാര്‍, "ഇതൊര് ഇടക്കാല ബജറ്റാണ്, ഇതിലിത്രയൊക്കെയേ പറ്റൂ" എന്ന് മലയാളികളൊട് പറയാനും മാത്രം ഉളുപ്പുകെട്ട പ്രതിപക്ഷക്കാരനു്, ഇവര്‍ക്ക് രണ്ട് പേര്‍ക്കും സൌകര്യം പോലെ വോട്ട് മറിച്ചുവിറ്റ് കീശ വീര്‍പ്പിക്കുന്ന മൂന്നാമതൊരു കൂട്ടര്‍.... ഇവരില്‍ നിന്ന് ഇനി നമുക്കൊന്നും പ്രതീക്ഷിക്കാനില്ല. നമുക്ക് വേണ്ടി സമരം ചെയ്യാന്‍ നമ്മളേ ഉള്ളൂ.

Vadakkoot said...

ബഹിഷ്കരിച്ചാല്‍ ആര്‍ക്ക് പോയി? റെയില്‍വേയുടെ മുഖ്യവരുമാനം യാത്രക്കൂലിയല്ല, ചരക്ക് കൂലിയാണെന്നാണെന്നാണ് കേട്ടത്.

Anonymous said...

ഇനിമുതല്‍ നമുക്കും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തു തുടങ്ങാം...

Spider said...

ടിക്കറ്റ് എടുക്കാതെ യാത്ര ചെയുന്നവരെ പോലീസ് പിടിച്ചാല്‍ ബാക്കിയുള്ളവര്‍ രക്ഷിച്ചാല്‍ മതി.... പിന്നെ എല്ലാവരും അങ്ങനെ ചെയ്തോളും! ബഹിഷ്കരിക്കുകൊന്നും വേണ്ട...ഫ്രീ ആയിട്ടു യാത്ര ചെയ്യാം! ഇപ്പോള്‍ അതല്ലേ ട്രെന്‍ഡ് ! ആള് കൂടി കുറ്റവാളികളെ പുണ്യവാളന്‍മാരാക്കുക..............

ശ്രീ said...

പ്രതിഷേധമറിയിയ്ക്കാമെന്നല്ലാതെ എന്തു ചെയ്യാന്‍?

The Kid said...

ശ്രീ, വടക്കൂടന്‍ , രാഷ്ട്രീയക്കാരുടെ സഹായമില്ലാതെ ഒരു പൊതുജന കൂട്ടായ്മയുണ്ടായാല്‍ അത് രാഷ്ട്രീയക്കാര്‍ക്ക് തന്നെ ഒരു ഷോക്ക് ട്രീറ്റ്മെന്റായിരിക്കും. അവരുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന പ്രശ്നമല്ലേ? "ഈ കഴുതകളെ എന്ത് പറഞ്ഞും പറ്റിക്കാം, അവര്‍ എല്ലാം നിശ്ശബ്ദം സഹിച്ചോളും" എന്ന അവരുടെ മനോഭാവം കുറേയൊക്കെ മാറിക്കിട്ടും.
ഇതുണ്ടായില്ലെങ്കില്‍ ബീഹാറിലേതു പോലെ ജനക്കൂട്ടം കാട്ട്നീതി നടപ്പാക്കുന്ന അവസ്ഥ നമ്മുടെ കേരളത്തിലും വരും. കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണ്.

സ്പൈഡര്‍, അനോണീ, നിയമ നിഷേധത്തിലേക്ക് കടക്കും മുന്‍പ് നമുക്ക് സമാധാനപരമായി ഒരു ശ്രമം നടത്തുന്നതല്ലേ നല്ലത്?

ശ്രീരാമ സേനക്കെതിരേ നടത്തിയ "പിങ്ക് ചഡ്ഡി" സമരം ഏറെക്കുറേ പൂര്‍ണമായി ഇന്റര്‍നെറ്റ് വഴിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അതുപോലെ ഒരു ശ്രമം ഇവിടേയും പരീക്ഷിക്കാവുന്നതേ ഉള്ളൂ.