Wednesday, January 28, 2009

പെണ്ണുങ്ങള്‍ക്ക് പിന്നെ കള്ള് കുടിക്കണ്ടായോ?

കള്ള് എന്നത് ഞങ്ങളുടെ നട്ടില്‍ എല്ലാ വിധ മദ്യരൂപങ്ങള്‍ക്കും - വെട്ടിരുമ്പ് മുതല്‍ ഷാംപെയിന്‍ വരെ - പൊതുവായി ഉപയോഗിക്കുന്ന, സര്‍വനാമ സ്റ്റാറ്റസ്സുള്ള, ഒരു പദമാണ്. കള്ളിനോട് എല്ലാര്‍ക്കും ബഹുമാനമാണ്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്ക്. അതുകൊണ്ട് തന്നെ കള്ള് കുടിച്ചു എന്ന കുറ്റത്തിന് അരെയും തല്ലാന്‍ പാടില്ല - വിശിഷ്യാ സ്ത്രീകളെ. കാരണം കള്ള്കുടി എന്നത് അവര്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏതാണ്ട് പുരുഷനോളമായി എന്നതിന്റെ സൂചനയാണ്.
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ്, മംഗലാപുരത്തെ ഒരു മുന്തിയ കള്ളുഷാപ്പില്‍ സ്വല്‍പം മിനുങ്ങാനെത്തിയ ചില മാന്യ വനിതകളെ ഏതോ പിന്തിരിപ്പന്‍മാര്‍ തിരുമ്മി വിട്ടു എന്ന് കേട്ടത്. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞെട്ടല്‍ പിന്നെ മാറിയത് തിരുമ്മലുകാരെയൊക്കെ യെദിയൂരപ്പയുടെ പോലീസ് പൊക്കി എല്ലൂരി എന്ന് കേട്ടപ്പോഴാണ്. ഭാ. ജ. പാ ഭരിക്കുന്ന ഒരു നാട്ടില്‍ ശ്രീരാം, ശ്രീകൃഷ്ണ്, ശിവ് തുടങ്ങിയ ഏതെങ്കിലും പദങ്ങളില്‍ ആരംഭിക്കുന്ന പേരുകളുള്ള സേനാ വിഭാഗങ്ങളിലെ ഭടന്‍മാരെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ചില്ലറ കര്യമാണോ? ( വല്ല രാവണ്‍, കുംഭകര്‍ണ് സേനകളുമായിരുന്നെങ്കില്‍ സേന ഉണ്ടാക്കും മുന്‍പേ അകത്തായേനെ! )

അല്ലേ, പെണ്ണുങ്ങള്‍ക്കെന്താ കള്ള് കുടിച്ചാല്‍? കള്ള് കുടിച്ച്, ആണ് പിടിച്ച്, പൊടി പറത്തി നടക്കുമ്പോഴേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാവുന്നുള്ളൂ. ചന്തയിലിറങ്ങി അത്യാവശ്യം ചട്ടമ്പിത്തരോം കൂടി കാണിക്കുമ്പോ ഷാജി കൈലാസ് സിനിമകളുടെ മോഡലില്‍ വലിയ തറവാടിത്തരം കൂടി അവര്‍ക്ക് കൈവരുന്നു. അങ്ങനെ സ്ത്രീ സമ്പൂര്‍ണ സ്വതന്ത്രയാകുന്നു. ആയതിനാല്‍ സ്ത്രീകളുടെ കള്ള്കുടി പ്രോല്‍സാഹിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. അതുകൊണ്ടാണ് യെദിയൂരപ്പയുടെ പോലീസേമാന്‍മാരുടെ ശുഷ്കാന്തി കണ്ടപ്പോള്‍ സന്തോഷിച്ചുപോയത്.

എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷന്റെ നടപടി അറിഞ്ഞപ്പോള്‍ ശരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മീഷനെത്തന്നെ അവര്‍ നിയോഗിച്ചിരിക്കുന്നു. എന്തൊരു കര്‍മ ധീരത!!
ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ഒരു വനിതാ പീഡനം ഈ നാട്ടില്‍ ഇനി നടക്കാനുണ്ടോ? ഇവിടെ പെണ്ണുങ്ങള്‍ക്ക് സമാധാനമായി ഒന്ന് പൂസാവാന്‍ പറ്റില്ലാ എന്നു പറഞ്ഞാല്‍!! എന്തൊരു പുരുഷ മേധവിത്വം!! വിടരുത്, കമ്മീഷനെ വെച്ച് അന്വേഷിപ്പിച്ച് എല്ലാറ്റിനെയും ഒന്നൊന്നായി പൊക്കി അഴിയെണ്ണിക്കണം..ങ്ങാ ഹാ..കളി കമ്മീഷനോടാ?

പണ്ട് രാഖി സാവന്ത് എന്ന തുണിയുരിപ്പ് നൃത്തക്കാരിയെ ( ഈ നൃത്ത എടപാടിന്റെ പുതിയ പേര് "ഐറ്റം നമ്പര്‍" എന്നാണത്രെ. തുണി എന്ന് കേട്ടാലേ പുള്ളിക്കാരി പുറപ്പെട്ട് പോയിക്കളയുമത്രെ ) മിക്കാ സിങ്ങ് എന്നൊരു പീഡകന്‍ കയറി ചുംബിച്ചുകളഞ്ഞപ്പോഴാണ് വനിതാ കമ്മീഷനിലെ സിംഹികള്‍ അവസാനമായി ഒന്നു ഗര്‍ജിച്ചത്. അന്ന് മിക്കായുടെ ചുക്കാമണി ചെത്തിക്കളയുമെന്ന് വരെ ഭീഷണീപ്പെടുത്തിക്കളഞ്ഞു സാറിണികള്‍!

വനിതാ കമ്മീഷനായാല്‍ ഇങ്ങനെ വേണം. രാജ്യത്തിലെ വനിതകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇത്തരം പ്രശ്നങ്ങളില്‍ ഇങ്ങനെ സാര്‍ത്ഥകമായി ഇടപെടാന്‍ കഴിയണം. കമ്മീഷന്റെ മൂക്കിന് താഴെ, ഭാരതീയ സംസ്കാരത്തിന്റെ സോള്‍ ഏജന്റ്മാരായ മറ്റൊര് സേനയുടെ സ്വന്തം തട്ടകത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്നതെരുവില്‍ ശൈശവം വിട്ടിട്ടില്ലാത്ത പെണ്‍കുട്ടികള്‍ നിത്യേനയെന്നോണം ബലാല്‍സംഗത്തിന് ഇരയാവുന്നത് കമ്മീഷന് ഒരു പ്രശ്നമല്ല. ഒര് സേനക്കരനും ഇവരെ രക്ഷിക്കാന്‍ മെനക്കെടാറുമില്ല. കാരണം അവര്‍ക്കൊന്നും അങ്ങനെ വലിയ അവകാശങ്ങളൊന്നുമില്ലെന്നേ. അവകാശങ്ങളൊക്കെ തറവാട്ടില്‍ പിറന്ന കള്ള് കുടിച്ചികള്‍ക്കും ആണ് പിടിച്ചികള്‍ക്കും മാത്രമുള്ളതല്ലേ!
കിളിരൂരില്‍ ഒരു പെണ്‍കുട്ടി, ആരുടെ കുഞ്ഞിനെയാണ് പ്രസവിച്ചത് എന്നുപോലും മനസ്സിലാവാതെ, നരകിച്ച് മരിച്ചത് കമ്മീഷന് അറിയേണ്ട കാര്യം പോലുമല്ല. കാരണം, കൊച്ചമ്മമാരില്‍ പലര്‍ക്കും കൊച്ചുങ്ങളുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ വലിയ തിട്ടമില്ലല്ലോ!
സ്ത്രീകളെ പരസ്യമായി ലേലം വിളിച്ച് വില്‍ക്കുന്ന ഇടപാട് രാജ്യത്ത് പലേടത്തും ഉണ്ടെങ്കിലും കമ്മീഷന് അതൊന്നും കാര്യമല്ല. "All men are equal, but some are more equal than others" എന്ന് കേട്ടിട്ടില്ലേ? പെണ്ണുങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.

അല്ല, കമ്മീഷനെ കുറ്റം പറയുന്നതിലും കാര്യമില്ല. ഈ കമ്മീഷന്‍കാരെയൊക്കെ ഇങ്ങനെയാക്കുന്നത് നമ്മളൊക്കെത്തന്നെയാണല്ലോ. ഇവരെയൊക്കെ നിലം തൊടാതെ ഇങ്ങനെ പൊക്കി വച്ചിരിക്കുകയല്ലേ! ദരിദ്രനാരായണന്‍മാരുടെ ഈ നാട്ടില്‍ കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങള്‍ നല്‍കിയല്ലേ ഇവരെ പരിപാലിക്കുന്നത്. ഇങ്ങനെ നിലം തൊടാതെ പറക്കാനല്ലേ ഇവന്‍മാര്‍ കണക്കില്ലാത്ത കാശ് ചെലവാക്കി എലക്ഷനില്‍ നിന്ന് ജയിക്കുന്നത്. ജയിക്കാത്തവര്‍ ജയിച്ചവര്‍ക്ക് വേണ്ടി "അധര വ്യായാമം" നടത്തി സ്ഥാനമാനങ്ങള്‍ ഒപ്പിച്ചെടുക്കുന്നത്.
കാല് നിലത്ത് തൊട്ടാലല്ലേ ground realities അറിയൂ...

അത്കൊണ്ട് നമുക്ക് ഇനിയും ഇത്തരം കമ്മീഷനുകളുടെ മഹദ്കൃത്യങ്ങള്‍ക്ക് കാതോര്‍ക്കാം.
സ്ത്രീകള്‍ക്ക് ഇഷ്ടം പോലെ കള്ള് കുടിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സ്വപ്നം കാണാം.

13 comments:

The Kid said...

കള്ള് കുടിച്ച്, ആണ് പിടിച്ച്, പൊടി പറത്തി നടക്കുമ്പോഴേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാവുന്നുള്ളൂ. ചന്തയിലിറങ്ങി അത്യാവശ്യം ചട്ടമ്പിത്തരോം കൂടി കാണിക്കുമ്പോ ഷാജി കൈലാസ് സിനിമകളുടെ മോഡലില്‍ വലിയ തറവാടിത്തരം കൂടി അവര്‍ക്ക് കൈവരുന്നു.

Calvin H said...

പകുതി യോജിപ്പ്, പകുതി വിയോജിപ്പ്,

കിളിരൂര്‍, ചുവന്ന തെരുവ് അടക്കമുള്ള ഇന്‍സിഡെന്റില്‍ കമ്മിഷന്റെ നിലപാടുകളോടുള്ള എതിര്‍പ്പിനോട് യോജിപ്പ്‌. മംഗലാപുരം ഇന്‍സിഡെന്റിനെ നോക്കിക്കണ്ടതിനോട് വിയോജിപ്പ്. കള്ളു കുടിക്കേണ്ടവര്‍ കുടിക്കട്ടെ. അതിനെ തല്ലാന്‍ ചെല്ലുന്നവരെ നിലക്കു തന്നെ നിര്‍ത്തണം. കള്ളു കുടിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുകയല്ല. സ്ത്രീകള്‍ ഇന്നതേ ചെയ്യാന്‍ പാടുള്ളു എന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല. അക്രമത്തിലൂടെ കപടസദാചാരം അടിച്ചേല്പ്പിക്കുന്നതിനെ എതിര്‍ക്കുക തന്നെ വേണം

The Kid said...

നന്ദി, ശ്രീഹരി. സ്ത്രീകള്‍ കള്ള് കുടിക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ ;D . മംഗലാപുരം സംഭവം ഒരു ക്രമസമാധാന പ്രശ്നമായി കണ്ട് ശക്തമായി നേരിടുക തന്നെ വേണം (അത് നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്). സദചാരത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിച്ചുകൂടാ.
ഇവിടെ, വനിതാ കമ്മീഷന്റെ priorities എത്രത്തോളം വികലമാണ് എന്നതാണ് ഞാന്‍ ഉന്നയിച്ച പ്രശ്നം. ഒരു ഭാഗത്ത് കാട്ടുതീ കത്തുമ്പോള്‍, അങ്ങോട്ട് തിരിഞ്ഞു നോക്കാതെ, ഇപ്പുറത്ത് തീപ്പെട്ടിക്കൊള്ളി അണയ്ക്കാന്‍ ഫയര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് പോലെയേ ഉള്ളൂ അവരുടെ സമീപനം.

Anonymous said...

Why so much to say about women boozing, let them do it, but let them not blame on "Sthreepeedanams" again. Let them do every things as men do.. including the street wall toilet programs .. hi hi

ചാര്‍ളി (ഓ..ചുമ്മാ ) said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

Thaikaden said...

NJAN piticha muyalinu kombu moonnu.

ജഗ്ഗുദാദ said...

പെണ്‍പിള്ളാര്‍ കുടിക്കട്ടെ .. കുടിച്ചു പാടി ഡാന്‍സ് ചെയ്തു അര്മാധിക്കട്ടെ.. പിന്നെ ആണ്പില്ലെര്‍ക്ക് പണി ഉണ്ടാക്കട്ടെ.. പിന്നെ ഗ്രിണ്ടിംഗ് എന്ന് പറയുന്ന ഒരു പരിപാടി ഉണ്ട്...നാട്ടില്‍ അതിനെ ജാക്കി വെപ്പ് എന്ന് പറയും.. അതൊക്കെ നല്ല കാര്യമല്ലേ.. നടക്കട്ടെ... ദീപസ്തംഭം മഹാച്ചര്യം..നമക്കും കിട്ടണം ഇതൊക്കെ..അത്രേ എനിക്ക് പറയാന്‍ ഉള്ളു..അല്ലേല്‍ ഞാനും കേറി അടിക്കും...ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി ഒന്നും ഇപ്പൊ ഇ-ബെയില്‍ പോലും കിട്ടാന്‍ ഇല്ല.. അതുകൊണ്ട് അവരുടെ കാശ് അവരുടെ സമയം അവരുടെ സന്തോഷം.. അതില്‍ വേറെ ആളുകള്‍ ഇട പെടണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുനില്ല..

ഇനി എന്തൊക്കെ പറഞ്ഞാലും നമ്മുടെ പിള്ളേര് പതിവൃതകള്‍ ആകാന്‍ പോകുന്നില്ല..കാരണം കാലം അതാണ്‌ ആവശ്യപ്പെടുന്നത്. പബ്ബില്‍ ചെയ്തില്ല എങ്കില്‍ അവര്‍ പാത്തിരുന്നു ചെയ്യും.. അതിന് എത്രയോ ഉദാഹരണങ്ങള്‍ അആനു ദിനം പ്രതി ടെബനെയര്‍ ബ്ലോഗ്ഗിലും എഫ് എസ് ഐ ബ്ലോഗ്ഗിലും പോരാഞ്ഞു ദേശി ടോര്രന്റിലും വരുന്നത്.. മൊബയില്‍ വീഡിയോകള്‍ , ഹിട്ടന്‍ ക്യാമുകള്‍ ഒക്കെ ഇതൊക്കെ തന്നെ അല്ലെ പറയുന്നതും?

ഒന്നും വേണ്ട, മലയാളി പെണ്‍കൊടികളെ എടുക്കാം..പാലക്കാടിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍, പാവം പോലെ ഇരിക്കുന്ന പെണ്ണുങ്ങള്‍ പാവാട അഴിച്ചു കലയും...പിന്നെ ജീന്‍സും ഇറുകിയ ഷര്‍ട്ടും ഒക്കെ ഇട്ടു തനി വിദേശി ആയി മാരുവല്ലേ... ഇതൊക്കെ കാലത്തിന്റെ ആവശ്യകതകള്‍ ആണ്...കാലം മാറുമ്പോ കോലവും മാറണം.അല്ല എങ്കില്‍ കൊലംതന്നെ കെട്ട് പോകും...

Calvin H said...

ജഗ്ഗുദാദ എന്താണ് പറഞ്ഞു വരുന്നത്? തമാശയാണെന്ന് വിശ്വസിച്ചോട്ടെ?
അതോ പെണ്‍കുട്ടികള്‍ സംസ്ഥാനത്തിന് പുറത്ത് പഠിക്കാന്‍/ജോലി ചെയ്യാന്‍ പോകുന്നത്, അസാന്മാര്‍ഗികത്തിനാണെന്ന അതേ പല്ലവി?

The Kid said...

ശ്രീഹരി, ഞാന്‍ വീണ്ടും ഒന്നിടപെടുകയാണ്. അനിയന്ത്രിതമായ സ്വാതന്ത്ര്യം സമൂഹതിന്റെ കെട്ടുറപ്പ് നശിപ്പിക്കും എന്ന് തന്നെയാണ് എന്റെ പക്ഷം. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്വ ബോധമുള്ള ഒരു ജനതയുടെ അവകാശമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമുക്കിടയില്‍ ഉത്തരവാദിത്വ ബോധം ഇല്ലാത്തവരും ഉണ്ട്. ഇവരെ നിയന്ത്രിക്കാന്‍ reasonable checks and balances ആവശ്യമാണ്. എന്നു വച്ച് നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിച്ചുകൂടാ. cultural policing ഒന്നിനും പരിഹാരമല്ല. പിന്നെ സന്‍മാര്‍ഗവും അസാന്‍മാര്‍ഗവുമെല്ലാം ആപേക്ഷികമാണ്.

Calvin H said...

Kid,

നല്ല രീതിയിലുള്ള ചര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആദ്യമേ നന്ദി പറയട്ടെ...
നിയമങ്ങള്‍ നിയമവ്യവസ്ഥയ്ക്കു വിട്ടുകൊടുക്കേണം എന്നേ ഞാനും ഉദ്ദേശിച്ചുള്ളു. അതേ പോലെ ആണിനൊരു നിയമവും പെണ്ണിനു വേറൊരു നിയമവും എന്നും പാടില്ല . പെണ്‍കുട്ടികള്‍ കള്ളു കുടിക്കുന്നതിനോട് വിയ്യോജിപ്പുണ്ടെങ്കില്‍ അതേ വിയോജിപ്പ് ആണുങ്ങള്‍ കുടിക്കുന്നതിനോടും ഉണ്ടെങ്കില്‍ പ്രശ്നമില്ല.

ബോള്‍ഡായി ഇട്ട കാര്യത്തില്‍ കിഡിന്റെ നിലപാട് എന്തെന്നറിയാന്‍ താല്പര്യമുണ്ട്. തര്‍ക്കിക്കാനല്ല കെട്ടോ. താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ അങ്ങനെയല്ല തോന്നിയത്.
അതുകൊണ്ടാണ്

The Kid said...

ശ്രീഹരി, നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരായിരിക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. മംഗലാപുരത്തെ പെണ്‍കുട്ടികളും കമാത്തിപുരയിലെ കുട്ടികളുമെല്ലാം ഒരേപോലെ നിയമത്തിന്റെ പരിരക്ഷ അര്‍ഹിക്കുന്നവരാണ്. സ്ത്രീപുരുഷന്‍മാരുടെ അവകാശ/അധികാരങ്ങള്‍ തമ്മില്‍ അന്തരമുണ്ടാവുന്നത് സ്റ്റേറ്റ് നടപ്പിലാക്കുന്ന് ലിഖിത നിയമങ്ങളിലല്ല, മറിച്ച്, അലിഖിതമായ സാമൂഹിക നിയമങ്ങളിലാണ്. അത് നടപ്പിലാക്കുന്നവരുടെ hypocrisy കുപ്രസിദ്ധമാണല്ലോ. ഒരുപക്ഷേ ഈ വിഷയം മറ്റൊരു പോസ്റ്റിനുള്ള വിഷയമാക്കാമെന്ന് തോന്നുന്നു ;D .

Vadakkoot said...

"അനിയന്ത്രിതമായ സ്വാതന്ത്ര്യം സമൂഹതിന്റെ കെട്ടുറപ്പ് നശിപ്പിക്കും"

സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊക്കെ അരാജകത്വത്തിലേക്ക് മാത്രമേ നയിച്ചിട്ടുള്ളൂ. ചൈനയിലെ അഭിപ്രായസ്വാതന്ത്ര്യം, അഫ്ഘാനിലെ വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കുണ്ട്... സ്വാതന്ത്ര്യം തരുന്ന ഉത്തരവാദിത്തങ്ങളെ വിസ്മരിക്കുന്നവര്‍ അവരുടെ ജീവിതം കൊണ്ട് പിഴ കൊടുക്കുമായിരിക്കാം - ഇല്ലായിരിക്കാം. അതവര്‍ക്ക് വിട്ട് കൊടുക്കേണ്ട കാര്യമാണ്. After all, they chose their path. who the hell am I/are u/they to control other people?

The Kid said...

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി, വടക്കൂടനു്. എന്നാല്‍, താങ്കളുടേതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ്, ഈ വിഷയത്തില്‍ എനിക്കുള്ളത്.
അവനവന്‍ മാത്രം define ചെയ്യുന്ന സ്വാതന്ത്ര്യം അനുസരിച്ച് ഓരോരുത്തരും ജീവിക്കുന്ന അവസ്ഥ ഒരു Utopian സ്വപ്നമാണ്. "എല്ലാര്‍ക്കും അവനോന് തോന്നുമ്പോലെ" എന്നതല്ലേ യഥര്‍ത്ഥത്തില്‍ അരാജകത്വം? നമ്മുടെയെല്ലാം ഉള്ളില്‍ animal instincts ഉണ്ട്. പക്ഷേ ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുവാനു്, ഈ instincts നെ നിയന്ത്രിക്കാന്‍ നമ്മള്‍ ശീലിക്കുന്നു. അപ്പോഴാണ് നാം സംസ്കാരമുള്ളവരാവുന്നത്. ഇന്ന് നമ്മളെല്ലാം ജീവിക്കുന്നത് പല വിധ നിയന്ത്രണങ്ങള്‍ക്കും വിധേയരായാണ് - സാമൂഹ്യ നന്‍മക്ക് വേണ്ടിയുള്ള നിയന്ത്രണങ്ങള്‍. അവയൊന്നും അരാജകത്വത്തിലേക്ക് നയിക്കുന്നില്ല, മറിച്ച് അരാജകത്വം പ്രതിരോധിക്കുകയാണ് ചെയ്യുന്നത്.

"സ്വാതന്ത്ര്യം തരുന്ന ഉത്തരവാദിത്തങ്ങളെ വിസ്മരിക്കുന്നവര്‍ അവരുടെ ജീവിതം കൊണ്ട് പിഴ കൊടുക്കുമായിരിക്കാം - ഇല്ലായിരിക്കാം. അതവര്‍ക്ക് വിട്ട് കൊടുക്കേണ്ട കാര്യമാണ്." - അതത്ര simple അല്ല. രണ്ട് പേര്‍ തമ്മില്‍ വഴക്കുണ്ടായി, ഒരുവന്‍ മറ്റവനെ തല്ലിക്കൊന്നാല്‍ അത് അവരുടെ കര്യമായി വിട്ടുകൊടുക്കാന്‍ കഴിയുമൊ? അങ്ങനെ വന്നാല്‍ എന്തായിരിക്കും നാട്ടിലെ അവസ്ഥ :) ? സമ്പൂര്‍ണ അരാജകത്വമായിരിക്കില്ലേ ഫലം?

അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഇല്ലാതെ കഴിയില്ല. പക്ഷേ, ആര്, എന്തിന് വേണ്ടി, എത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നതാണ് കാര്യം. അതാണ് നമ്മുടെ സമൂഹത്തെ അഫ്ഘാനിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെ വ്യത്യസ്ഥമാക്കുന്നത്.

"പെണ്ണുങ്ങള്‍ കള്ള് കുടിക്കുന്നത് ശരിയാണോ?" എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ "എന്റെ പെണ്ണുമ്പിള്ള ഒരു മദ്യ വിരോധിയായതില്‍ എനിക്ക് ഭയങ്കര സങ്കടമുണ്ട്, വല്ലപ്പോഴും പുള്ളിക്കാരി, എനിക്ക് കമ്പനി തന്നിരുന്നെങ്കില്‍.." എന്നായിരിക്കും എന്റെ ഉത്തരം. അതിനര്‍ത്ഥം "അവള്‍ അടിച്ചു വീലായി റോട്ടിലൂടെ നടന്നോട്ടേ", എന്നല്ല...എല്ലാറ്റിനും ഒരു ഔചിത്യമൊക്കെയില്ലേ :).... ?

We should know where to draw the line.