Thursday, January 1, 2009

അപ്പി കലക്കിയ വെള്ളം :)

കൊച്ചിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണഗണങ്ങളെപ്പറ്റി ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വന്ന വാര്‍ത്ത കണ്ടിരുന്നൊ? ഇതേ പ്രശ്നത്തിനെപ്പറ്റി പണ്ട് പബ്ളിഷ് ചെയ്ത ഒരു പോസ്റ്റ് ഇതാ ഇവിടെ. http://thekidshouts.blogspot.com/2008/06/riddlers-has-silly-question.html

5 comments:

The Kid said...

അല്ലേ ...ഈ പഠിപ്പും പത്രാസും ഒക്കെ ണ്ടാക്കീട്ടും നമ്മളെന്താ ഇങ്ങനെ?

അങ്കിള്‍ said...

കൊച്ചി വെള്ളം മാത്രമല്ല, തിരോന്തരം വെള്ളവും ഒട്ടും മോശമല്ല. വെളിപ്പെടുത്തുന്നില്ലെന്ന് മാത്രം.

കാസിം തങ്ങള്‍ said...

കൊച്ചിയും തിരോന്തരവുമൊക്കെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെയല്ലേ. ഇനിയിപ്പോ കേരളത്തിലെ മൊത്തം കുടിവെള്ളവും ഇതുപോലെയൊക്കെത്തന്നെയാവുമോ.

ജിപ്പൂസ് said...

ജനങ്ങളെക്കൊണ്ട് ഇതെല്ലാം കുടിപ്പിച്ച് ഏമാന്മാര്‍ മുന്തിയ ഇനം മിനറല്‍ വാട്ടറും കുടിച്ച് സുഖിക്കുന്നു.
രാജ്യം ഭരിക്കുന്നവന്മാരുടെ കുടിവെള്ളത്തിലും പോയി കലക്കണം നടേ പറഞ്ഞ സാധനം.
എന്നാലേ ഇവരുടെയെല്ലാം കണ്ണു തുറക്കൂ.

The Kid said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി :) . ജനങ്ങളൊട് എന്തും ആവാം എന്ന് ഇവിടെ കുറേ സാറന്‍മാര്‍ ധരിച്ചുവശായിരിക്കുന്നു.

നമ്മുടെ ചെലവിലാണ് ഏമാന്‍മാര്‍ നമ്മളെ അപ്പി വെള്ളവും അവനോന്റെ വീട്ടുകാരെ
മിനറല്‍ വാട്ടറും കുടിപ്പിക്കുന്നത്. രണ്ടുമൂന്നു മാസം മുന്‍പ്, തിരോന്തരത്ത് വെള്ളക്ഷാമമുണ്ടായപ്പൊ, ഒരു റിട്ടയേഡ് ഏമാന്റെ വീട്ടില്‍ ഫയര്‍ എ‍ഞ്ജിനില്‍ വെള്ളം കൊടുത്തത് ഓര്‍മയുണ്ടൊ? അതും ആളുകള്‍ ഒരു ബക്കറ്റ് വെള്ളത്തിന് വെയിലത്ത് ക്യൂ നില്‍ക്കുമ്പോള്‍!!
ഇത്തരം നായിന്റെ മക്കളുടെ ധാര്‍ഷ്ട്യം അവസാനിപ്പിച്ചാലേ നമുക്കൊക്കെ ഇത്തിരി നല്ല വെള്ളം കുടിച്ച് ജീവിക്കാന്‍ പറ്റൂ.