Wednesday, December 17, 2008

അഗോള ഭീകരത: ആര്, ആര്‍ക്ക് വേണ്ടി? ചില വസ്തുതകളും നിഗമനങ്ങളും

രണ്ട് ദിവസം മുന്‍പ് publish ചെയ്ത ഒരു post, ചില സുഹൃത്തുക്കളുടെ അഭിപ്രായ പ്രകാരം, restructure ചെയ്ത് republish ചെയ്യുന്നു.
വായനക്കാരുടെ സൌകര്യാര്‍ത്ഥം, കഴിഞ്ഞ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ നിഗമനങ്ങള്‍ ആദ്യമേ അവതരിപ്പുച്ചിരിക്കുന്നു. ഈ നിഗമനങ്ങളിലേക്കെത്തിച്ചേരുവാന്‍ സഹായിച്ച വസ്തുതകള്‍ അതിനു താഴെ കൊടുത്തിരിക്കുന്നു.:

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സ്ഫോടനാത്മകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സമീപ കാലത്ത് മാധ്യമങ്ങളിലൂടെ വെളിവാക്കപ്പെട്ട ചില വസ്തുതകളും, അവയിലൂടെ എത്തിച്ചേരാവുന്ന ചില അനുമാനങ്ങളും അഭിപ്രായങ്ങളുമാണ് ഈ ലേഖനത്തില്‍.

നിഗമനങ്ങള്‍
  • തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.
  • ഇതിനായി ലോകത്തിന്റെ പലഭാഗങ്ങളിലും അസ്ഥിരത സൃഷ്ടിക്കുക എന്നതാണ് ഇവരുടെ രീതി.
  • ഇവരുടെ പുറം ജോലി കരാറുകാരാണ് അല്‍ ഖ്വൈദ എന്നും ലഷ്കര്‍ എ ത്വൈബ എന്നും ഹുജി എന്നുമൊക്കെ അറിയപ്പെടുന്ന കൂട്ടര്‍.
  • ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒന്നാണ് മത വികാരം എന്നത് കൊണ്ടാണ് ഭീകരതക്ക് മതാത്മകതയുടെ മുഖാവരണം നല്‍കിയിരിക്കുന്നത്.
  • ഇവരുടെ ഇരകള്‍ മാത്രമാണ് ഇറാഖും ഇന്ത്യയും പാക്കിസ്ഥാനും ഇന്തോനേഷ്യയും അഫ്ഘാനിസ്ഥാനുമെല്ലാം.
  • പാക്കിസ്ഥാന്‍ ഒരു പുതിയ ഇറാഖ് ആയി മാറിയാല്‍ അല്‍ഭുതപ്പെടാനില്ല.
  • ഇന്ത്യയും ഒരു preemptive strike ലേക്ക് വലിച്ചിഴക്കപ്പെട്ടാല്‍ അല്‍ഭുതപ്പെടാനില്ല.
മേല്‍പ്പറഞ്ഞ നിഗമനങ്ങളിലേക്കെത്തുവാന്‍ സഹായിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു.

വസ്തുതകള്‍
  • ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ ഏറ്റവും പ്രധാന ഉറവിടം അമേരിക്കയാണ്.
  • അമേരിക്കയുടെ ആയുധ വില്‍പനയില്‍ ഈ വര്‍ഷം ഇതുവരെ 50 ശതമാനത്തിനടുത്ത് വര്‍ധനയുണ്ടയി. ഈ ലിങ്ക് നോക്കുക http://www.newamerica.net/publications/policy/u_s_weapons_war_2008_0
  • ഈ ആയുധങ്ങളില്‍ ഏറിയ പങ്കും വില്‍ക്കപ്പെടുന്നത് പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , കൊംഗോ , കിഴക്കന്‍ തിമോര്‍ തുടങ്ങിയ പട്ടിണിപ്പാവങ്ങളായ രാജ്യങ്ങള്‍ക്കാണ്.
  • ഇന്ത്യ ആയുധ വ്യാപാരത്തിന്റെ most potential client ആണ്, കാരണം ആയുധങ്ങളുടെ ക്രയശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മറ്റും ഏറെ മുന്നിലാണ്.
  • 2006-2007 ലെ അമേരിക്കയുടെ ആയുധ വ്യാപാരത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ഇതാണ്. (ശ്രദ്ധിക്കുക, ഒന്നാം സ്ഥനത്ത് നില്‍ക്കുന്നത് പാക്കിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ഇസ്രയേലും. ലെബനോണിനും ഇസ്രയേലിനും ഒരേ സമയം ആയുധം വില്‍ക്കുന്നു!)
Country by Rank Amount of Weapons Received
Combined Total for FY 2006 and FY 2007 (dollars in millions)
1. Pakistan $3,662.4
2. Saudi Arabia $2,511.3
3. Israel $2,070.1
4. Iraq $1,416.7
5. Korea $1,246.8
6. United Arab Emirates (UAE) $983.5
7. Kuwait $878.7
8. Egypt $845.0
9. Colombia $575.1
10. Singapore $492.7
11. Jordan $473.6
12. Bahrain $307.5
13. Thailand $164.0
14. Philippines $156.1
15. Brazil $95.4
16. India $92.3
17. Malaysia $68.7
18. Oman $57.1
19. Chile $53.8
20. Morocco $52.3
21. Argentina $44.0
22. Lebanon $41.9
23. Indonesia $37.3
24. Yemen $18.1
25. Tunisia $16.6

(കടപ്പാട് - http://www.newamerica.net/publications/policy/u_s_weapons_war_2008_0 )
  • ഈ രാജ്യങ്ങള്‍ പലതിലും നിതാന്തമായ അസ്ഥിരതയോ യുദ്ധമോ നിലനില്‍ക്കുന്നു, അല്ലെങ്കില്‍ നിലനിര്‍ത്തുന്നു.
  • War on Terror എന്ന പേരില്‍ ലോകത്ത് പല കോണുകളിലും സേനയെ വിന്യസിക്കുക വഴി അമേരിക്ക നേടിയെടുത്ത തന്ത്രപരമായ നേട്ടം ഇന്ന് ലോകത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
  • ഇറാഖിലേക്ക് യുദ്ധം കയറ്റുമതി ചെയ്യാന്‍ അവിടെ WMD ശേഖരം ഉണ്ടെന്നു പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നു എന്ന് ഭരണകൂടത്തിന് പിന്നീട് സമ്മതിക്കേണ്ടി വന്നു.
  • ബിന്‍ ലാദനെ പിടിക്കാന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനില്‍ കയറിക്കൂടിയിട്ട് വര്‍ഷങ്ങളായെങ്കിലും ആ ദൌത്യവും സമ്പൂര്‍ണ പരാജയമായിരുന്നു.
  • ജനങ്ങളൊട് കളവ് പറഞ്ഞ് ഒപ്പിച്ചെടുത്ത ഈ യുദ്ധങ്ങളില്‍നിന്നെല്ലം മടിശ്ശീല വീര്‍പ്പിച്ചത് ആയുധ വ്യാപാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും ആയിരുന്നു. ഈ ലിങ്ക് കാണുക http://www.independent.co.uk/news/world/middle-east/blood-and-oil-how-the-west-will-profit-from-iraqs-most-precious-commodity-431119.html
  • ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള പുനര്‍നിര്‍മാണ കരാറുകള്‍ വഴി ഡിക് ചെനി ചെയര്‍മാനായിരുന്ന ഹാലിബര്‍ട്ടന്‍ കമ്പനി നേടിയത് ബില്ല്യണ്‍ കണക്കിന് ഡൊളറുകളുടെ ലാഭമാണ്.
  • ലോകത്ത് എവിടെയെല്ലാം യുദ്ധവും അസ്ഥിരതയും ഉണ്ടോ, അവിടെ നിന്നൊക്കെ ഒരു lead അമേരിക്കയിലേക്ക് നീളുന്നതായി കാണാന്‍ കഴിയും.
  • ഇറഖില്‍ നേടേണ്ടത് നേടിക്കഴിഞ്ഞു, ഇനി അവിടെനിന്ന് പിന്‍മാറാനുള്ള സമയപ്പട്ടിക തയ്യറാക്കുകയാണ് അമേരിക്ക. അതിനാല്‍ ഭീകര വിരുദ്ധ യുദ്ധത്തിനു ഒരു പുതിയ യുദ്ധമുഖം തുറക്കേണ്ടത്, സാമ്പത്തിക താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, അനിവാര്യമാണ്.
  • വ്യാപകമായി Fear psychosis ഇളക്കി വിട്ടാണ് തീവ്രവാദ വിരുദ്ധ യുദ്ധം അമേരിക്കന്‍ ജനതക്കിടയില്‍ വിറ്റഴിച്ചത്. തങ്ങളെ ആരോ ആക്രമിക്കന്‍ വരുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ബുഷിനും കൂട്ടര്‍ക്കും കഴിഞ്ഞു.
  • സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങിലൂടെ ഇന്ത്യയിലും ഇതേ അവസ്ഥ ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  • തീവ്രവാദത്തിനെതിരായി ഒരു അമേരിക്കന്‍ -ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടെന്ന ആശയം 9/11 നു ശേഷം അമേരിക്ക വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്നാല്‍ അന്ന്, രാഷ്ട്രീയ കാരണങ്ങളാല്‍, ഇന്ത്യക്ക് ഈ സഖ്യത്തില്‍ ചേരുകയെന്നത് വിഷമകരമായിരുന്നു.
  • മുംബൈയില്‍ ജൂതന്‍മാരെ പ്രത്യേകം ലക്ഷ്യമിടുക വഴി ഇസ്രായേലിനെ ചിത്രത്തിലേക്കെത്തിക്കാന്‍ ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സാധിച്ചു. ആക്രമണം നടക്കുന്ന ദിവസങ്ങളില്‍ Times Now, CNN-IBN ചാനലുകള്‍ ഇത്തരം സൂചനകള്‍ യഥേഷ്ടം വിതറിയിരുന്നു.
  • മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാഞ്ഞെത്തിയ കോണ്ടി റൈസ് പറഞ്ഞത് ഭീകരതയെ നേരിടാന്‍ ഇന്ത്യക്ക് "സാങ്കേതിക സഹായം" നല്‍കും എന്നാണ്. പാക്കിസ്ഥാനെതിരെ പ്രകടനപരമായ, അശേഷം ആത്മാര്‍ഥത തോന്നിക്കാത്ത ഒരു നിലപാടെടുക്കാനും അവര്‍ മറന്നില്ല ( "സാങ്കേതിക സഹായം" ഒഴികെ).
  • ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ അസാധാരണ (വളരെ അസാധാരണം) സന്ദര്‍ശന വേളയിലും സമാനമായ പല്ലവി തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
  • പാക്കിസ്ഥാനെ ഭീകരതയുടെ പുതിയ പ്രഭവ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ ഇറാഖിനെതിരേയും ഉപയോഗിച്ചത് ഇതേ പ്രചരണമാണ്.
  • Preemptive strike എന്ന ഭീഷണി വീണ്ടും ഉയര്‍ത്തപ്പെട്ടു.
  • ഇസ്ലാമിക ഭീകരര്‍ എന്ന് ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന അല്‍ ഖ്വൈദ, താലിബാന്‍ തുടങ്ങിയവയെ ഒരിക്കല്‍ അമേരിക്ക ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
  • മത വികാരം ഇളക്കി വിട്ട് ഒരു ജനതയെ അന്ധരാക്കാനും, അവരുടെ ചിന്താ ശക്തി തല്ലിക്കെടുത്താനും, അതുവഴി വരുതിയില്‍ നിര്‍ത്താനും വളരെ എളുപ്പമാണ്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ കണ്ടെത്താം.
അഭിപ്രായങ്ങള്‍
  • രണ്ടിടത്തും ചെന്നു ഏഷണി കൂട്ടി തമ്മിലടിപ്പിക്കുന്ന തരംതാണ നയതന്ത്രമാണ് റൈസുമാരും ബ്രൌണ്‍മാരും പയറ്റുന്നത്.
  • ഇന്ത്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനുള്ള നാടകത്തിലെ രംഗങ്ങള്‍ മാത്രമാണ് ഇപ്പോഴത്തെ ഭീകരാക്രമണങ്ങള്‍.
  • ഹിന്ദു മതത്തിലെ ചില വിവര ദോഷികളും ഇത്തരക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് മാലേഗാവ് തുടങ്ങിയവ.
  • ഏതാനും ചില കച്ചവടക്കാരുടെ താല്‍പര്യങ്ങല്‍ക്ക് വേണ്ടി സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഭരണകൂടങ്ങളാണ് ഈ കളിയിലെ ഏറ്റവും വലിയ വില്ലന്‍മാര്‍.ഇവരെ സമൂഹം തിരിച്ചറിയാത്തേടത്തോളം കാലം ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

    മേല്‍പ്പറഞ്ഞ നിഗമനങ്ങളോടും അഭിപ്രായങ്ങളോടും താങ്കള്‍ യോജിക്കുന്നുണ്ടോ/വിയോജിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക. ഇതൊരു തുറന്ന ചര്‍ച്ചയാണ്.

4 comments:

The Kid said...

തങ്ങളുടെ ഉല്‍പന്നങ്ങല്‍ക്ക് കൃത്രിമമായി കമ്പോളങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ആയുധ വ്യാപാരികളുടെയും കോര്‍പ്പറേറ്റ് ക്രിമിനലുകളുടേയും തന്ത്രത്തിന്റെ ഭാഗമാണ് ആഗോള ഭീകരത.

‍ശരീഫ് സാഗര്‍ said...

താങ്കളുടെ നിഗമനങ്ങള്‍ തീര്‍ച്ചയായും ശരിയാണ്‌. മതത്തില്‍ ഭീകരത വളര്‍ത്തുന്നവര്‍ക്കു പിന്നില്‍ അമേരിക്കയുടെ അപടകടം പിടിച്ച ആയുധക്കച്ചവടത്തിന്റെ ആര്‍ത്തി ഒളിഞ്ഞിരിപ്പുണ്ട്‌. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അവരുടെ ശ്രമം കൂട്ടുത്തരവാദിത്തത്തോടെയാണ്‌.
ഞാനൊരു സംശയം പങ്കു വെക്കാം. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.ടി.എസ്‌ തലവന്‍ ഹേമന്ത്‌ കാര്‍ക്കറെ മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സമയത്ത്‌ അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു ഭീകരസംഘടനക്ക്‌ സിമിയുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. മലൈഗാവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ദയാനന്ദ്‌ പാണ്ഡെ എന്ന സ്വയം പ്രഖ്യാപിത സന്യാസിയുടെ മഠം കാശ്‌മീരിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യന്‍ സേനയിലെ ശ്രീകാന്ത്‌ പുരോഹിതിനെ പോലുള്ള തുരപ്പന്മാരുടെ സഹായവും ഇവര്‍ക്കുണ്ട്‌. ഭീകരതക്ക്‌ മതമില്ലെന്നും അതിന്റെ ഉറവിടം ഒന്നാണെന്നും വൈകാതെ വെളിപ്പെടുമെന്ന്‌ മുസ്‌്‌ലിം-ഹിന്ദു പേരുകളില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ഭയപ്പെട്ടിരിക്കാം. അതിന്റെ അനന്തരഫലമായി മുംബൈ ഭീകരാക്രമണത്തെയും വിലയിരുത്താവുന്നതാണ്‌. അക്രമികളുടെ ഗുജറാത്ത്‌ ലിങ്ക്‌ ശ്രദ്ധിക്കുക.
എന്റെ ഉള്ളിലും തിങ്ങിവിങ്ങാറുളള സമാന വികാരങ്ങള്‍ പങ്കു വെച്ചതിനു നന്ദി. ആഭ്യന്തര സുരക്ഷയെ അപകടപ്പെടുത്താന്‍ തീവ്രവാദത്തിന്‌ പെട്ടെന്ന്‌ സാധിക്കും. നമ്മുടെ ചെറുപ്പക്കാരെ ദൈവം രക്ഷിക്കട്ടെ. (ഭീകരവാദികളുടെ ദൈവമല്ല)

Althu said...

kid, താന്ഗളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. എന്നാലും, ചില അഭിപ്രായങ്ങള്‍ കൂടി ചേര്‍ക്കുന്നു.



മിഡില്‍ ഈസ്റ്റിലെ പ്രശനങ്ങള്‍ സജീവമായി നിര്‍ത്തുക എന്ന അമേരിക്കയുടെ മാത്രം താല്‍പര്യങ്ങളുടെ ഫലമാണ് ലോകത്തെ ഇപ്പോഴത്തെ ഇസ്ലാമിക ഭീകരത . ഇതു നിലനില്‍ക്കേണ്ടത് അമേരികയുടെ മാത്രം ആവശ്യവുമാണ്. കുറച്ചു കൂടി വലിയ ഒരു അജണ്ടയുടെ ഒരു ചെറു വശം മാത്രമെ ആകുന്നുള്ളൂ ആയുധകരാരില്‍ കൂടി അവര്ക്കു ലഭിക്കുന്ന വരുമാനം kid നല്കിയ വിവരമനുസരിച്ച് കഴിഞ്ഞ വര്ഷത്തെ മൊത്തം ആയുധ ഇടപാടുകള്‍ 16 ബില്യണ്‍ ആണ്. അമേരിക്ക ഇതു വരെ ഇറാക്കില്‍ 800 ബില്യണില്‍ കൂടുതല്‍ തുക സൈനിക നടപടികള്‍ക്കായി ചിലവഴിച്ചു. ഇറാക്കില്‍ നിന്നും വിജയകരമായി ഓയില്‍ കയറ്റുമതി നടത്താന്‍ പറ്റിയാലും ഈ തുക തിരിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ മതിയാവില്ല. ഈതൊരു സാമ്രാജ്യങ്ങളെയും പോലെ താന്ഗളുടെ 'sphere of influence ' തന്നെയാണ് അവരുടെ ലക്ഷ്യം .

അമേരിക്കന്‍ വിദേശ നയനത്തിന്റെ ഇപ്പോഴത്തെ അടിസ്ഥാനമായ clinton Doctrine ഇപ്പ്രകാരമാണ്.


- US is entitled to resort to “unilateral use of military power” to ensure “uninhibited access to key markets, energy supplies and strategic resources.” -

ഇസ്ലാമിക ഭീകരതയ്ക്ക് മാര്ക്കറ്റ് കുറയുമ്പോള്‍ മറ്റു പല ഭീകരതയും ഇവന്മാര്‍ തന്നെ ഉണ്ടാക്കിക്കൊള്ളും .


kid പറഞ്ഞ പോലെ ഇവര്‍ക്കായി സ്വന്തം ജനങ്ങളെ ഒറ്റികൊടുക്കുന്ന ഭരണാധികാരികള്‍ തന്നെ ആണ് പ്രധാന വില്ലന്മാര്‍

The Kid said...

ശരീഫ് സാഗര്‍, അല്‍ത്തു - നിങ്ങള്‍ രണ്ടു പേരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
അല്‍ത്തു പറഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ലോകത്ത് കനത്ത അസ്ഥിരത ഉണ്ടാക്കുന്നുണ്ട്.
ശരീഫ് പറഞ്ഞ പോലെ, ഹേമന്ത് കര്‍ക്കറേയുടെ മരണം ഇന്നും നിഘൂടതകളില്‍ മുങ്ങി നില്‍ക്കുന്നു.
രണ്ടേ രണ്ട് അഭിപ്രായങ്ങള്‍ മാത്രമേ ഇവിടെ പ്രത്യക്ഷപ്പെട്ടുള്ളൂ എങ്കിലും അവ രണ്ടും കാതലുള്ളവയായിരുന്നു എന്നതില്‍ സന്തോഷമുണ്ട്.
നന്ദി.