Monday, December 1, 2008

മന്ത്രിമാര്‍ ഭവന ഭേദനം നടത്തുന്ന നാട്

രാഷ്ട്രീയക്കാര്‍ക്ക് ഏതറ്റം വരെ തരം താഴാം? "പാതാളം വരെ" എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇന്നലെ ബങ്കളൂരുവില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ ഉത്തരം "പാതാളത്തിനും താഴെ" എന്നായിരുന്നേനെ.

മന്ത്രിമാര്‍ ഭവനഭേദനം നടത്തുക!! അതും പോലീസ് സഹായത്തോടെ!! ഈ നാറികള്‍ക്ക് എന്തും ആവാം എന്നാണൊ? ഇവരില്‍ നിന്ന് നമ്മെ ആര് രക്ഷിക്കും?

മകന്റെ മരണത്തിന് ഉത്തരവാദികള്‍ പിടിപ്പുകെട്ട ഭരണകൂടമാണെന്ന തിരിച്ചറിവുള്ള ഒരു പിതാവ് തന്റെ വീട്ടിലെത്തിയ ചില രാഷ്ട്രീയക്കാരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. പക്ഷേ ഉളുപ്പുകേടിന്റെ മകുടോദാഹരണ്ങ്ങളായ ഈ പീറ രാഷ്ട്രീയക്കാര്‍ എന്തു ചെയ്തു? അവരുടെ വലാട്ടിപ്പോലീസിന്റെ സഹായത്തോടെ വീട്ടിലേക്ക് ഒളിച്ചു കടന്നു!!
ജന്‍മ വാസന എന്നല്ലാതെ എന്താ പറയുക!!?

രാഷ്ട്രീയക്കാരന്‍ കണികാണാന്‍ പോലും കൊള്ളാത്തവനാണെന്ന് ജനം തിരിച്ചറിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബങ്കളൂരുവില്‍ ഇന്നലെ കണ്ടത്. എല്ലാര്‍ക്കും ഈ തിരിച്ചറിവുണ്ടായാല്‍ നമ്മുടെ നാട് രക്ഷപ്പെടും.

5 comments:

പ്രിയ said...

അതെ, ഉളുപ്പില്ലാത്ത രാഷ്ട്രിയക്കാരുടെ നാറിയ പ്രവര്‍ത്തി.

നാടിനു വേണ്ടി ജീവന്‍ നല്കിയ ശ്രീ സന്ദീപിനോടല്പമെങ്കിലും ബഹുമാനം ഉണ്ടായിരുന്നെകില്‍, അദ്ധേഹത്തിന്റെ അച്ഛന്റെ ദുഃഖം അല്പമെങ്കിലും മനസിലാക്കിയിരുന്നെകില്‍...

ശ്രീ said...

കഷ്ടം തന്നെ.

കുട്ടു | Kuttu said...

ഭവനഭേദനത്തിനോ/വീട്ടില്‍ അതിക്രമിച്ചു കയറിയതിനോ സന്ദീപിന്റെ അച്ഛന്‍ ഒരു കേസ് ഫയല്‍ ചെയ്താല്‍ എത്ര നന്നായിരുന്നു..
എങ്കില്‍ ലവന്മാന്‍ തിരുവനന്തപുരത്ത് നിന്നു ബംഗളൂരു വന്ന് നട്ടം തിരിയുന്നത് കാണാം...

ഹൈവേമാന്‍ said...

അവര്‍ കാണിച്ചത് ആദരവോ അനാദരവോ ? ആരും എതു ചോദിച്ചു പോകും .

കടവന്‍ said...

ഈത്തരം ഊച്ചാളിത്തരങ്ങള്‍ ചെയ്തിട്ട് പ്രസംഗിക്കുകയും ചെയ്തത് കേട്ടില്ലെ?ഇത്തരമ്- നികൃഷ്ട ജന്മങ്ങളാണല്ലൊ അര്ഹതയില്ലാത്ത സ്ഥാനത്തിരിക്കുന്നത്