Saturday, November 29, 2008

ശവംതീനികളാല്‍ ഭരിക്കപ്പെടുന്ന ഒരു പൌരന് ചോദിക്കാനുള്ളത്..

രാജ്യത്ത് എന്തു സംഭവിച്ചാലും അയല്‍ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി കുറേ കുരച്ചാല്‍ എല്ലാം ആയി എന്ന് നമ്മെ ഭരിക്കുന്നവര്‍ കരുതുന്നത് എന്ത്കൊണ്ട്?
നാടിനെ രക്ഷിക്കാന്‍ കുറേ ചെറുപ്പക്കാര്‍ ജീവന്‍ പണയം വച്ച് പോരാടുമ്പോള്‍ എവിടെയായിരുന്നു ഈ നാണം കെട്ട വര്‍ഗം?
എത്ര തവണ നാം ഇതനുഭവിച്ചു? ഇനിയെത്ര അനുഭവിച്ചാലാണ് നാം പാഠം പഠിക്കുക? അതിനെത്ര ശവപ്പെട്ടികള്‍ ഇനിയും നിരക്കണം?

നമ്മുടെ പോലീസ്, ഇന്റലിജെന്‍സ് സംവിധാനം എന്ത് ചെയ്യുകയാണ്?
ഏന്തുകൊണ്ടാണ് ഒരുപറ്റം ക്രിമിനലുകല്‍ക്ക് രാജ്യത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനായത്? തിരിച്ചറിയല്‍ കാര്‍ഡുകളും കുടുംബ വീടിന്റെ അഡ്രസ്സുമായാണ് ക്രിമിനലുകള്‍ അക്രമത്തിനെത്തിയത് എന്നാണോ ഇവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?
ഇന്ത്യയെ ഔപചാരികമായി ഭീകര വിരുദ്ധ യുദ്ധത്തിലേക്ക് ആനയിക്കുവാനാണോ ഈ കോലാഹലം?

നപുംസക തുല്യനായ ഒരു പ്രധാന മന്ത്രി. സുന്ദര വിഡ്ഡിയായ ഒരു ആഭ്യന്തര മന്ത്രി. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങുന്ന, ലോകൈക കോമാളിയായ ഒരു പ്രതിപക്ഷ നേതാവ്.
ഈ ശവംതീനികളെ നാം എന്നാണ് തിരിച്ചറിയുക?
നൂറ്കോടി ജനതയ്ക്ക് ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെന്നാണോ?

9 comments:

The Kid said...

രാജ്യത്ത് എന്തു സംഭവിച്ചാലും അയല്‍ രാജ്യത്തിലേക്ക് വിരല്‍ ചൂണ്ടി കുറേ കുരച്ചാല്‍ എല്ലാം ആയി എന്ന് നമ്മെ ഭരിക്കുന്നവര്‍ കരുതുന്നത് എന്ത്കൊണ്ട്?

ബീരാന്‍ കുട്ടി said...

തിരിച്ചറിയല്‍ കാര്‍ഡുകളും കുടുംബ വീടിന്റെ അഡ്രസ്സുമായാണ് ക്രിമിനലുകള്‍ അക്രമത്തിനെത്തിയത് എന്നാണോ ഇവര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്?

പ്രസ്ക്തമായ ചോദ്യങ്ങൾ.

Roy said...

നാണം കെട്ടവന്റെ ആസനത്തിൽ കിളുര്‌ത്ത ആലു പോലെയേയുള്ളു ഇവർക്കിതെല്ലാം.
യഥാർത്ഥ പ്രതികൾ ഇതെല്ലാം കേട്ട്‌ പൊട്ടിച്ചിരിക്കുന്നത്‌ നമുക്കു കേൾക്കാം, ഈ നാണം കെട്ടവന്മാർക്കൊഴികെ!

Anonymous said...

ജനാധിപത്യമല്ലെ ചേട്ടാ... അപ്പോല്‍ യഥോ ജനം തഥോ മന്ത്രിമാര്‍ എന്നല്ലേ. അപ്പൊള്‍ ഇവരെ ചുമക്കാന്‍ നാം അര്‍ഹരാണേ..

കുട്ടു | Kuttu said...

12 ഭീകരരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 12 പേര്‍ ചേര്‍ന്ന് മുംബൈ കീഴടക്കി. 120 പേരുണ്ടായിരുന്നെങ്കിലോ അവര്‍ ഡല്‍ഹിയില്‍ പാര്‍ളിമെന്റില്‍ കയറി സകല എണ്ണത്തിനേയും ചുട്ടുകരിച്ച്, കൊടി നാട്ടിയേനേ. അതായിരുന്നു ഇതിലും ഭേദം.

നട്ടെല്ലില്ലാത്ത താടിക്കാരന്റെ അഴകൊഴമ്പന്‍ ഡിപ്ലോമസി. “ഞാന്‍ നടുങ്ങി..ഹി..ഹി..ഹി..” എന്നൊരു പ്രഖ്യാപനവും...

പത്തുപന്ത്രണ്ടു പേര്‍ വിചാരിച്ചാല്‍ ഇത്രയും വലിയ ഒരു രാജ്യത്തെ മുഴുവന്‍ മുള്‍ മുനയില്‍ നിര്‍ത്താമെങ്കില്‍ ഇവിടെ സാധാരണക്കാര്‍ക്ക് എന്തു സുരക്ഷ ?

ഒന്നിനും കൊള്ളാത്ത ഈ ഇന്റലിജന്‍സാണൊ രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത്?
കഷ്ടം...

മനസ്സിലെ ദേഷ്യം മുഴുവന്‍ തെറികളായി ഉള്ളില്‍ തിളക്കുന്നു. തെറികള്‍ ഏറ്റുവാങ്ങാന്‍ ടോയിലറ്റിലെ കണ്ണാടിയുടെ ജന്മം ഇനിയും ബാക്കിയുണ്ട്. അത്രയെങ്കിലും ആശ്വാസം.

അല്ലാതെന്ത് ചെയ്യാന്‍ ?

നിസ്സഹായന്റെ നിലവിളി.

Anonymous said...

സോണിയായ്ക്കു പോകാന്‍ ഇറ്റലിയുണ്ട്, മുസ്ലീഗള്‍ക്കു പോകുവാന്‍ 47 മുസ്ലീം രാജ്യങ്ങള്‍(മദനിയുടെ മുസ്ലീം റിവ്യൂ പറഞ്ഞതനുസ്സരിച്ച്) ഉണ്ട്. ഹിന്ദുക്കള്‍ എങ്ങോട്ടു പോകും?

The Kid said...

NSG Director General J K Dutt: No RDX was found (from terrorists) by NSG commandos but they recovered grenades, AK-47 rifles, pistols and mobile phones. He also denied recovering any other communication equipment.

Maharashtra Deputy Chief Minister R R Patil: Terrorists planned to kill 5,000 people in the city of Mumbai. He added that there was no evidence of involvement of locals in the terror attacks.

ക്രിമിനലുകളുമായി മുഖാമുഖം കണ്ട NSG ഡിറക്റ്ററേക്കാള്‍ വിവരം AC മുറിയിലിരുന്ന് TV കണ്ട കള്ള മന്ത്രിക്ക്!! ക്രുത്യം എണ്ണം വരെ അയാള്‍ക്ക് അറിയാം!! ഈ കള്ളക്കഴുവേറി മക്കള്‍ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? ഈ ചെറ്റകളെ നിലക്ക് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

The Kid said...

When asked at a press conference whether the terror strike was an intelligence failure, Maharashtra Home Minister R.R. Patil said in Hindi: "Aisa nahi hai. Itne bade shahar mein chhota hadsa ho jata hai. To total failure nahi hai. (It is not like that. In big cities like this, small incidents do happen. It's is not a total failure.)"

ഈശ്വരാ, ഒരു ക്രിമിനലും ഇവനെയൊന്നും ലക്ഷ്യം വെക്കുന്നില്ലല്ലോ

Anonymous said...

കുട്ടു ( നിരഞ്ജന്‍ ) said...
മനസ്സിലെ ദേഷ്യം മുഴുവന്‍ തെറികളായി ഉള്ളില്‍ തിളക്കുന്നു. തെറികള്‍ ഏറ്റുവാങ്ങാന്‍ ടോയിലറ്റിലെ കണ്ണാടിയുടെ ജന്മം ഇനിയും ബാക്കിയുണ്ട്. അത്രയെങ്കിലും ആശ്വാസം.

അല്ലാതെന്ത് ചെയ്യാന്‍ ?
---------------------------
അതു പുറത്തെയക്കു വിടൂ ചേട്ടാ... 10 പേര്‍ നേരെ നിന്നു പറഞ്ഞാല്‍ ആ മദാമ്മയും തലേക്കെട്ടുകാരനും വിട്ടു പൊക്കൊളും