Thursday, November 20, 2008

വ്യഭിചാര ശുശ്രൂഷ കൈക്കൊള്ളേണമേ..

കുഞ്ഞാടിന്റെ കുറ്റം അതീവ ഗുരുതരവും ഹീനവുമായിരുന്നു - വിശുദ്ധരുടെ വ്യഭിചാര ശുശ്രൂഷയില്‍ പങ്കെടുത്തില്ല, ധൂപ പാത്രവുമായി കൂടെ നടന്നില്ല. വിശ്വാസ ഗോപുരങ്ങള്‍ പാടെ തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്ന കുറ്റം.
കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിച്ചേ തീരൂ. SPC (സഭാ പീനല്‍ കോഡ്) അനുശാസിക്കുന്ന ശിക്ഷ ഉടനെ നടപ്പിലാക്കി. ശിരോവസ്ത്രത്താല്‍ സുരക്ഷിതമാക്കപ്പെട്ട കുഞ്ഞാടിന്റെ തലക്ക് കിട്ടിയ വടികൊണ്ടൊന്നു കൊടുത്തു. പിന്നെയും കൊടുത്തു ഒരു നാലഞ്ചെണ്ണം. എന്നിട്ടരിശം തീരാതെ കുഞ്ഞാടിന്റെ മേലെയും നടത്തീ ഒരു ശുശ്രൂഷ. സഹ വിശുദ്ധന്‍മാരും വിശുദ്ധകളും ചുറ്റുമിരുന്ന് ഓശാന പാടി. നീലച്ചിത്രങ്ങളിലെ സഹായികളെ പോലെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു തന്നു. ശുശ്രൂഷ ദൈവം രണ്ട് കൈയും നീട്ടി സ്വീകരിച്ചു എന്നുറപ്പയപ്പോള്‍ കുഞ്ഞാടിനേയും ദൈവത്തിങ്കലേക്ക് പറഞ്ഞയച്ചു.

അതിനിടയില്‍ ഒരു വിശുദ്ധക്ക് സംശയം - "അപ്പോള്‍ നിയമം? പോലീസ്?"

പോ പുല്ല്. മുപ്പത് വെള്ളിക്കാശെന്നല്ല മൂന്ന് ചില്ലിക്കാശിന് പോലും സ്വന്തം അമ്മ പെങ്ങമ്മാരെ ഇറച്ചി വിലയ്ക്ക് വില്കാന്‍ തയ്യാറുള്ള ജന പ്രതിനിഥികളുണ്ട്. അവരുടെ വോട്ട് ബാങ്കിന്റെ താക്കോല്‍ കീശയിലുണ്ട്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും സമ്രുദ്ധമായി കിട്ടുന്ന പണം മടിശ്ശീലയിലുണ്ട്. പോരാത്തതിന് ദൈവം, മതം, വിശ്വാസം എന്നു വേണ്ട സ്വന്തം നിഴലിനെ പോലും അശ്ലീലങ്ങള്‍ക്ക് മറയായി ഉപയോഗിക്കാന്‍ പോന്ന ബുദ്ധിയും ഉണ്ട്. ഇതൊക്കെ ഉള്ളപ്പോള്‍ എനിക്കും മീതെ ഏത് നിയമം? ഞാന്‍ തന്നെ നിയമം. ഞാന്‍ തന്നെ സ്റ്റേറ്റ്....

നിയമ പാലക സംഘത്തെ ചൊല്‍പടിക്ക് നിര്‍ത്തുക വളരെ എളുപ്പമായിരുന്നു - എന്തെങ്കിലും എച്ചില്‍ക്കഷണം എറിഞ്ഞു കൊടുത്താല്‍ അവര്‍ നായ്ക്കളെപ്പോലെ പോലെ അതും ചവച്ച് ഇരുന്നോളും. എല്ലാ തെളിവുകളും അവര്‍ തന്നെ അതി വിദഗ്ധമായി ഇല്ലായ്മ ചെയ്തു. വോട്ടെന്ന പച്ചില കാണിച്ചപ്പോള്‍ ഖദര്‍ ധാരികള്‍ ആടുകളെപ്പോലെ പിറകെ വന്നു. ഇന്ദ്രപ്രസ്ഥ്ത്തിലേക്ക് ചില ഖദര്‍ ധാരികളെ പറഞ്ഞയച്ച് അവിടുത്തെ അധികാര കേന്ദ്രങ്ങളുടെ കൈ കുഴമ്പിട്ടു തിരുമ്മി. അങ്ങനെ നീണ്ട 16 വര്‍ഷം നാടിനെയും നിയമത്തെയും ദൈവത്തേയും വെല്ലുവിളിച്ച് നാടകമാടി.... ഇനി ഇതൊന്ന് അവസാനിപ്പിക്കണം. ചില സഭാ വിരുദ്ധരും കോടതിയും വിടാതെ പിന്‍തുടരുകയാണ്. അതുകൊണ്ട് നാടകത്തിന്റെ അന്ത്യ രംഗം അവതരിപ്പിക്കാന്‍ സമയമായി.

ലോകത്ത് ഏതെങ്കിലും കോടതിക്ക് സ്വീകാര്യമായ തെളിവിന്റെ ഒരു തരിമ്പെങ്കിലും ബാക്കിയില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ആയതിനാല്‍ ഇനി അറസ്റ്റാവാം, കോടതിയാവാം - ഒരു സുപ്രഭാതത്തില്‍ തെളിവുകള്‍ ലഭിച്ചു എന്ന് വെറുതെ പറഞ്ഞാല്‍ മതിയല്ലോ. സുപ്രിം കോടതി വരെയുള്ള നീതിയുടെ വഴിയില്‍ എവിടെയെങ്കിലും വച്ച് ഉടഞ്ഞോളും ഈ കേസ്. മധ്യമങ്ങള്‍ രണ്ട് ദിവസം ആഘോഷിക്കുമായിരിക്കും. അത് കഴിഞ്ഞാല്‍ എല്ലാം തീരും. പിന്നെ വീണ്ടും പതിവ് ശുശ്രൂഷകള്‍ ആവാം.

എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഞാന്‍ തന്നെ നിയമം, ഞാന്‍ തന്നെ സ്റ്റേറ്റ്. ഞാന്‍ ദൈവത്തിനും മീതെയാണ്.

വാല്‍ക്കഷണം: ഖദര്‍ ധാരികള്‍ തല്‍കാലം പ്ലേറ്റ് മാറ്റിയിരിക്കുന്നു. "കുറ്റവാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം" എന്നൊക്കെ പറയുന്നു. അപ്പോള്‍ ജനം കൂട്ടിച്ചേര്‍ക്കുന്നു .."അതെ, അതേത് മാണിയായാലും"

ആമേന്‍

9 comments:

The Kid said...

മുപ്പത് വെള്ളിക്കാശെന്നല്ല മൂന്ന് ചില്ലിക്കാശിന് പോലും സ്വന്തം അമ്മ പെങ്ങമ്മാരെ ഇറച്ചി വിലയ്ക്ക് തൂക്കി വില്കാന്‍ തയ്യാറുള്ള ജന പ്രതിനിഥികളുണ്ട്. അവരുടെ വോട്ട് ബാങ്കിന്റെ താക്കോല്‍ കീശയിലുണ്ട്.

shahir chennamangallur said...

kashtam

Joji said...

ചെറിയ ഒരു "അത്മീയ അനുഭൂതി" അനുഭവിച്ചാല്‍ ഇത്രയും പ്രശ്നം ഉണ്‍ടാവും എന്നു കരുതിയില്ലാരിക്കും

chithrakaran ചിത്രകാരന്‍ said...

ടെമ്പ്ലെറ്റ് പ്രശ്നം വായിക്കാനാകുന്നില്ല.
:)

The Kid said...

ചിത്രകാരന്‍, താങ്കള്‍ Mozilla Firefox ഊപയോഗിച്ചു നോക്കിയോ? IE - യില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ കണ്ടിട്ടുണ്ട്. Firefox -ഇലും താങ്കള്‍ക്ക് വായിക്കന്‍ കഴിയുന്നില്ലെങ്കില്‍ ദയവായി അറിയിക്കുക.

The Kid said...

പ്രിയ ചിത്രകാരന്‍, ടെമ്പ്ലേറ്റ് മാറ്റിയിരിക്കുന്നു!!

Anonymous said...

ഈ മൈരുകളൊക്കെ കോടതീന്ന് ഈസിയായി ഊരിപ്പോരും. കാശിന് കാശും, ബാറിനു ബാറും പൂ .. ന് പൂ... ഉള്ള കൂട്ടരാ..

chithrakaran ചിത്രകാരന്‍ said...

ഹഹഹ,...
കലക്കി കിഡേ !!!
ഇതൊക്കെ ഇങ്ങനെത്തന്നെ എഴുതണം.
മൂല്യങ്ങള്‍ക്ക് വിലയിടിച്ചവര്‍ക്ക് ഓശാന പാടേണ്ടത് അവരര്‍ഹിക്കുന്ന മുന്തിയ ഭാഷകൊണ്ടുതന്നെയാണ്.
അതിനുള്ള ദൈര്യം സമൂഹത്തിനുണ്ടാകുക എന്നതാണ് ഇന്നത്തെ ആവശ്യം. മനസ്സില്‍ അടിമത്വം ഇല്ലാത്തവര്‍ക്കേ ഇങ്ങനെ എഴുതാനാകു.
ടെമ്പ്ലറ്റ് പ്രശനം തീര്‍ന്നു. സന്തോഷം.
ആശംസകള്‍ !!!

Roy said...

ഇതു പരസ്പരം പുറം ചൊറിയുന്ന പണി മാത്രമാ കൂട്ടരെ!
പുഷ്പം പോലെ നിങ്ങൾക്കു വെളിയിൽ വരാം എന്ന പൂർണ്ണ ഉറപ്പിന്മേലായിരിക്കും ഈ നാടകം..
ഇത്തിരി നാളു കഴിഞ്ഞോട്ടെ, വിശുദ്ധിയുടെ വെള്ളപ്പരവതാനിക്കു മേലെ ഇവർ നടന്നു പോകുന്നത്‌ നമ്മൾ തന്നെ ആരാധനയോടെ നോക്കി നിൽക്കും!
അന്നും നീതിപതിയുടെ പിന്നിൽ കണ്ണും പൊത്തി നിൽപുണ്ടാകും നീതി ദേവത. ശിക്ഷിക്കപ്പെടാതെ പോകുന്ന ആയിരം കുറ്റവാളികളിൽ മൂന്നു പേരായി ഇവരും മാറും. ഇൻഡ്യൻ പീനൽ കോഡ്‌ വിജയിപ്പൂതാക!