Sunday, September 16, 2012

ചല്ലി മൂസയും കുറുക്കന്മാരും ചാണ്ടിയും..


"ചല്ലി മൂസ കുറുക്കനെ കണ്ടപോലെ" എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍.
.
രാത്രി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ ചല്ലി മൂസ ഓടി തിരിച്ചു കയറി ഉമ്മയോട് പറഞ്ഞത്രേ

"ഉമ്മാ... പൊരന്‍റെ ബയ്യാപ്രം ആയിരം കുറുക്കനുമ്മാ..."
("വീടിന് പിന്നില്‍ ആയിരം കുറുക്കന്‍മാര്‍ ഉണ്ടെന്ന്" വരമൊഴി)

തര്‍ക്കശാത്ര വിശാരദയാ മൂസാന്‍റെ ഉമ്മ അത് മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല.

"ഇഞ്ഞെന്ത്ന്നാ മൂസാ പറയുന്നേ.... ഇ ബാടാര രാജ്യത്ത് മുയിമന്‍ ആയിരം കുറുക്കന്ണ്ടാവൂലാലോ..". ("ബാടാര രാജ്യം" = വടകര രാജ്യം)

"അല്ലുമ്മാ...ഞമ്മള് കയാരം കേട്ടിക്കണ്...ഒരഞ്ഞുറെണ്ണം എന്തായാലുണ്ടാവും.." എന്നായി മൂസ. ("കയാരം കേട്ടിക്കണ്" = ശബ്ദം കേട്ടതാണ്)

"ഇഞ്ഞി പോ ചെക്കാ...അഞ്ഞൂറോ?"....

 ഉമ്മയുടെ തര്‍ക്ക വൈദഗ്ദ്ധ്യത്തെപ്പറ്റി നല്ല ബോധ്യമുള്ള മൂസ നാലാം റൌണ്ടില്‍ സത്യം പറഞ്ഞു.

"കുറുക്കനായിരിക്ക്യെലുമ്മാ.... ചെലപ്പോ ചണ്ടി എളകീതായിരിക്കും."
("ചണ്ടി" = ചവര്‍ )

ഇക്കഥ ഇപ്പൊ ഓര്‍ത്തത് എമെര്‍ജിംഗ് കേരള വഴി നാട്ടില്‍ കുമിഞ്ഞു കൂടാന്‍ പോവുന്ന നിക്ഷേപത്തിന്‍റെ കണക്ക് കേട്ടപ്പോഴാണ്.
രണ്ടര ലക്ഷം കോടിയില്‍ തുടങ്ങിയതാ..

1 comment:

The Kid said...

"ഉമ്മാ... പൊരന്‍റെ ബയ്യാപ്രം ആയിരം കുറുക്കനുമ്മാ..."
("വീടിന് പിന്നില്‍ ആയിരം കുറുക്കന്‍മാര്‍ ഉണ്ടെന്ന്" വരമൊഴി)