Thursday, October 16, 2008

ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി

പണ്ട്, പ്രായം കൊണ്ട് വയോധികനും എന്നാല്‍ മനസ്സില്‍ നിത്യ യൌവനം കൊണ്ടുനടക്കുന്നവനുമായ ഒരു സിനിമാ നടന്‍ ഒരു യുവ നടിയെ പറ്റി പറഞ്ഞത് ഇങ്ങനെ: "മലയാളത്തിലെ വിവരവും വിദ്യാഭ്യാസവുമുള്ള ഏക നടി". നമ്മുടെ കലാലയങ്ങളില്‍ ഇത് പിന്നീടൊരു ശൈലിയായി മാറി.

ഇന്ന് വേറൊരാള്‍ ( നടിക്കുന്നത് സിനിമയിലല്ല! ) വേറൊരുത്തിയെപ്പറ്റി പറയുന്നതിങ്ങനെ: "ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള യുവതി"!!!!

കലാലയ വിദ്യാര്‍ത്ഥികള്‍ക്കു പ്രയോഗിക്കാന്‍ ഒരു ശൈലി കൂടി!

ഹെന്റമ്മോ... എനിക്ക് ചിരിക്കാന്‍ വയ്യേ!!!!!

യുവതി ദിവ്യ ശിശുവിനെ പ്രസവിക്കും എന്നു വരെ ടിയാന്‍ പറഞ്ഞുകളഞ്ഞത്രെ! (കൊച്ച് ദിവ്യനാണോ അല്ലയ്ശൊ എന്ന് തീരുമാനിക്കാനുള്ള അവകാശം ടിയാനില്‍ നിക്ഷിപ്തമാണല്ലൊ) തട്ടിപ്പുകള്‍ വെളിച്ചത്താക്കാന്‍ വേണമെങ്കില്‍ CBI യെ വരെ പുള്ളിക്കാരി വെല്ലും ( പയസ് ടെന്‍ത് കോണ്‍വെന്റിലേക്ക്‍ പുള്ളിക്കാരിയെ വിടല്ലേ ..pleeeeease).

ഈശ്വരാ എന്തൊക്കെ കാണണം :(
ഇവന്മാരെയൊക്കെ തട്ടിപ്പുകാര്‍ എന്നു വിളിച്ചാ തട്ടിപ്പുകാര്‍ കേസ് കൊടുക്കും.
ഒരു സിനിമയില്‍ സലീം കുമാര്‍ ചൊദിക്കുന്ന ചോദ്യമാണ് ഓര്‍മ വരുന്നത് "അല്ലാ..ഇതിപ്പൊ എനിക്കാണോ വട്ട്..അതോ നാട്ടുകാര്‍ക്കു മൊത്തത്തിലോ"

NB:-ഈയുള്ളവന്റെ പഴയ ഒരു പൊസ്ട് ഇതിനൊപ്പം ചേര്‍ത്തു വായിച്ചാല്‍, കൂടുതല്‍ "വട്ടുകള്‍" വെളിപ്പെടും :)
http://thekidshouts.blogspot.com/2008/10/blog-post.html

5 comments:

The Kid said...

കലാലയ വിദ്യാര്‍ത്ഥികള്‍ക്കു പ്രയോഗിക്കാന്‍ ഒരു ശൈലി കൂടി!

Areekkodan | അരീക്കോടന്‍ said...

ഹ..ഹാ....നല്ല ശൈലി തന്നെ.

കുട്ടു | Kuttu said...

“ആത്മീയ ദര്‍ശനങ്ങളും വരങ്ങളുമുള്ള“ യുവതി “ദിവ്യ“ശിശുവിനെ പ്രസവിക്കും.

അതിലാര്‍ക്കാണിത്ര സംശയം?


തൊണ്ണൂറാം വയസ്സില്‍ യുവതിയാ‍യ ഭാര്യയെ ഗര്‍ഭിണിയാക്കി എന്നവകാശപ്പെട്ട് ഡോക്ടറൂടെ അടുക്കലേക്ക് ചെന്ന വൃദ്ധന്റെ കഥ ആര്‍ക്കെങ്കിലും ഓര്‍മ്മവന്നെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല.

paarppidam said...

പിറക്കാൻ പോകുന്ന ദിവ്യശിശുവിന്റെ പിതാവിനെ പറ്റി വല്ല പരാമർശവും ഉണ്ടയോ ആവോ?

മുക്കുവന്‍ said...

അല്ലാ..ഇതിപ്പൊ എനിക്കാണോ വട്ട്..അതോ നാട്ടുകാര്‍ക്കു മൊത്തത്തിലോ

thats a wonderful!