Tuesday, October 28, 2008

"തീവ്രവാദി" ആക്ഷേപം - ഒരു വിശദീകരണം.

ഈയുള്ളവന്റെ കഴിഞ്ഞ പൊസ്ട് ( http://thekidshouts.blogspot.com/2008/10/blog-post_25.html ) വായിച്ച പ്രിയ വായനക്കാര്‍ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നതായി, അവിടെ രേഖപ്പെടുത്തപ്പെട്ട ചില അഭിപ്രായങ്ങ്ങ്ങളില്‍ നിന്നും മനസിലാവുന്നു. അതിനാലാണ് ഈ കുറിപ്പ്.

മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി അവിടെ എഴുതി വെക്കുമായിരുന്നു.

"പിടിച്ച തീവ്രവാദികളെല്ലാം മുസ്ളീങ്ങളാണെങ്കിലും സമുദായത്തെ ആരും കുറ്റം പറഞ്ഞുപോകരുത്"...
മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണത്തിലെ അപക്വതയെപ്പറ്റി ധ്വനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ വാചകം പ്രയോഗിച്ചത്.
തറവാട്ടിലെ പിള്ളേര്‍ കൊലക്കുറ്റത്തില്‍ അകത്തായാല്‍, തറവാട്ടു മഹിമ പ്രസംഗിച്ച് നടക്കുകയല്ല ഉത്തരവാദിത്വമുള്ള തറവാട്ട് കാരണവന്‍മാര്‍ ചെയ്യേണ്ടത്, പിള്ളേരെ അടക്കി നിര്‍ത്തുകയാണ്. Put your house in order, first എന്ന് ഏതെങ്കിലും കുട്ടി ഇവരുടെ മുഖത്ത് നോക്കി പറഞ്ഞാല്‍ അതിനര്‍ഥം തറവാട്ടിലെ എലാ പിള്ളേരും കൊലയാളികളാണ് എന്നല്ല. നാട്ടിലെ കൊലയാളികളെല്ലാം ഈ തറവാട്ടിലേതാണ് എന്നുമല്ല.

ആത്യന്തികമായി, സെക്യുലര്‍ എന്നവകാശപ്പെടുന്ന ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും ഹെല്‍മെറ്റ് വേട്ടയെ മുക്തി മാര്‍ഗമായി കാണുന്ന നിയമ പാലന സംവിധാനത്തിന്റെയും ദയനീയ പരാജയമാണ് ഇന്നത്തെ അരാജക അവസ്ഥ്ക്ക് കാരണമായത് എന്നത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരം ഒട്ടും എളുപ്പമാവില്ല. പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും

ഇനിയും വായനക്കാരുടെ വിയോജന/യോജന കുറിപ്പുകള്‍ അറിയിക്കുക. ഇതൊരു ആശയ സംവാദത്തിന് വഴി വച്ചാല്‍ ഈയുള്ളവന്‍ ധന്യനായി :)

NB:- ഈ വിശദീകരണം ഒരു കമന്റ് ആയി പ്രസ്തുത പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

10 comments:

The Kid said...

മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നുള്ള അഭിപ്രായം ലേഖകന്‍ ഒരിക്കലും വച്ചു പുലര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അത് അതേപടി പച്ചയായി അവിടെ എഴുതി വെക്കുമായിരുന്നു.

Joker said...

പോലീസുകാരെ കുരങ്ങന്മാര്‍ എന്ന് വിളിച്ചത് ഇഷ്ടപ്പെടാത്ത ഇന്‍സപെക്ടറോട് ... കുരങ്ങന്മാരെ പോലീസുകാര്‍ എന്ന് വിളിക്കാമോ എന്ന് ചോദിക്കുന്ന ഫലിതം ഓര്‍മവരുന്നു.
:)

The Kid said...

ഹ..ഹാ..ഹാ.. താങ്ങ് എനിക്കിട്ടാണെങ്കിലും അത് കലക്കി ജോക്കറേ. ഇഷ്ടപ്പെട്ടു :).

കുട്ടു | Kuttu said...

കിഡ്:
അതിനൊന്നും മറുപടി എഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ല.

Rejeesh Sanathanan said...

മുസ്ലീങ്ങളെല്ലാം തീവ്രവാടികളല്ല.പക്ഷെ തീവ്രവാടികളില്‍ ഭൂരിഭാഗവും മുസ്ലീം സമുടായത്തില്‍ പെട്ടവരാണ്..അതിനെ കാണാതിരുന്നുകൂടാ..

amaju said...

എല്ലാ മുസ്ലിങ്ങളൂം തീവ്രവദികളല്ല എന്നാൽ പിടിക്കപ്പെടുന്ന തീവ്രവദികളെല്ലാം മുസ്ലിങ്ങളാണെന്നപാടിപ്പാടി പദം വന്നവരോട്...ബാബറി മസ്ജിദ് തകർക്കപ്പെടതും ന്യൂനപക്ഷങൾക്കെതിരെ ആസൂത്രിത കലാപങ്ങൽ നടത്തുന്നതും അതിലെ കുറ്റവളികളെ മഹത്വവൽക്കരിക്കുന്നതും കൂടി ആവായ്ത്താരിയിൽ ഉൾപ്പെത്തുക..തീവ്രവാദങ്ങളെ എല്ലാം ഒന്നായി കണുകയും എതിർക്കുകയും ചെയ്യുക. അല്ലാതെ അയല്പക്കത്തെ കുറ്റം മാത്രം കാണാതെ അവനവന്റെ ഒന്ന് നേർവഴിക്കാക്കുക...ദേശസ്നേഹവും തീവ്രവദവും ആരുടെയെങ്കിലും മാത്രം കുത്തകയല്ല എന്ന സത്യം അംഗികരിക്കുക....

Rejeesh Sanathanan said...

"ദേശസ്നേഹവും തീവ്രവദവും ആരുടെയെങ്കിലും മാത്രം കുത്തകയല്ല എന്ന സത്യം അംഗികരിക്കുക...."

ഈ വാക്കുകളില്‍ തന്നെ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇതിനൊരു മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

Anonymous said...

വെറുമൊരു തീവ്ര വാദിയാമെന്നെ
ഭീകരനെന്ന് വിളിക്കരുതേ....
വെറുമൊരു തീവ്ര വാദിയാമെന്നെ
ഭീകരനെന്ന് വിളിക്കരുതേ....

The Kid said...

തീവ്രന്‍ ആണെങ്കില്‍ ഭീകരന്‍ തന്നെ എന്നാണ് ഇപ്പോഴത്തെ ലൈന്‍!

Althu said...

I hope this issue is an eye-opener we Keralites, We were under the illusion that all these menace belong to North. This is no time for blame game...

Thanks for the post Kid.