പീഡന വീരന് വെട്ടുകുട്ടപ്പന് ഇനി ഏതേലും പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, പെണ്ണ് പോലീസില്‍ പോയി പരാതി പറഞ്ഞാല്‍, ഏമാന്മാര് എന്തുചയ്യും എന്നറിയുമൊ? കുട്ടപ്പന് ഒരു ലേഖനം കൊടുക്കും - "പ്രിയ കുട്ടപ്പന് സാറേ, താങ്കളുമായി ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തേണ്ടുന്നതിലേക്ക് താങ്കള്‍ ഒന്ന് ഇത്രടം വരെ ഒന്ന് വരണം.". ഈ ലേഖനത്തിന്റെ പേര് "മെമ്മോ" . "മെമ്മോ" കൊടുക്കാനല്ലാതെ കുട്ടപ്പനെ പിടിച്ച് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ ഏമാന്മാര്ക്കിനി ഇനി പറ്റുകേല. കാരണം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ CrPC ഭേദഗതി നടപ്പിലാവുന്നതൊടെ, 7 വര്‍ഷം വരെ അകത്തിടാവുന്ന കുറ്റങ്ങള്‍ ചെയ്യുന്ന ഒരു കുട്ടപ്പനേയും ചുമ്മാ കേറി അറസ്റ്റ് ചെയ്യാന്‍ ഒരു ഏമാനും പറ്റില്ല.
ഏമാന്മാരുടെ വിഷപ്പല്ല് ഊരി!!
സാമ്പത്തിക മാന്ദ്യം കാരണം ബുദ്ധിമുട്ടുന്ന ഞങ്ങള്‍ കൊട്ടേഷന്കാര്ക്കുള്ള bail out plan ആണത്രെ ഈ ഭേദഗതി.
പീഡനം മാത്രമല്ല, കൊള്ള, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, സ്തീധന മരണം തുടങ്ങി തറവാടിത്തമുള്ള പല കൊട്ടേഷനുകള്ക്കും ഇനി അറസ്റ്റ് നടക്കില്ല. എല്ലാത്തിനും മെമ്മോ!!
ഹൊ, ഈ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കാര്യം!! ഞാന്‍ ഒരു കൊട്ടേഷന്‍ ഗ്രൂപ്പ് തുടങ്ങുന്ന കാര്യം ഇവന്മാര് എങ്ങനെ അറിഞ്ഞു?!! ഇനിയിപ്പോ ആരെയും ധൈര്യമായി വെട്ടാം കുത്താം ഏതു പേണ്ണിനെം പീഡിപ്പിക്കാം..ബഹൂത്ത് ഖുശീ!!!!
മെമ്മോ കിട്ടിയാല്‍ എപ്പോള്‍ ദര്‍ശനം അനുവദിക്കണമെന്ന് കൊട്ടേഷന്‍ ഭായി തീരുമാനിക്കും. ശ്ശെ, ഏമാന്മാരോട് വീട്ടില്‍ വന്നു കാണാന്‍ പറയുന്ന നിയമം ഉണ്ടാക്കണമായിരുന്നു. ഇങ്ങനെ പോയാല്‍ വൈകാതെ അതും ഉണ്ടാവും.
ഗുണ്ടയായി ജീവിക്കുന്നെങ്കില്‍ ഇന്ത്യയില്‍ ജീവിക്കണം! എന്തൊരു സപ്പോര്‍ട്ട്!
ഏതൊ ഒരു കമ്മീഷന് പറഞ്ഞതോണ്ടാണത്രെ ഇപ്പൊ ഇങ്ങനെ ഒരു ഭേദഗതി വരുത്തുന്നേ. വേറെ എത്ര കമ്മീഷനുകള്‍ എത്ര ശുപാര്‍ശകള്‍ നല്കിയിരിക്കുന്നു. അതില്‍ ഏതേലും ഒന്ന് നടപ്പിലായൊ? അതാണ് ഞങ്ങള്‍ ഗുണ്ടകളുടെ കഴിവ്. അങ്ങ് പാര്‍ലമെന്റില്‍ ഇരുന്ന് ഇതെല്ലാം പാസ്സാക്കുന്നത് മുഴുവന്‍ ഞങ്ങളുടെ ആള്ക്കരല്ലേ. ഞങ്ങള്‍ വളര്‍ന്ന് അവരാകും, അവര്‍ വളര്‍ന്ന് ഞങ്ങളാകും!!
കേട്ട പാതി കേള്‍ക്കാത്ത പാതി, രാഷ്ട്രപതി നിയമത്തില്‍ ഒപ്പു വച്ചത്ര. അവരുടെ സഹോദരനെതിരെ പണ്ട് ചില ആരോപണങ്ങളൊക്കെ ഉണ്ടായിരുന്നേ. എല്ലം ഞങ്ങളുടെ ആള്‍ക്കാരാ.
ഏതായാലും എന്റെ കൊട്ടേഷന്‍ സംഘത്തില്‍ ചേരാനുള്ള് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏത് ഗുണ്ടക്കും ചേരാം. ഇവിടെ ഞങ്ങളൊരു കലക്ക് കലക്കും അണ്ണാ....
ഇന്ത്യന്‍ ജനാധിപത്യം കീ.....ജയ്...
Subscribe to:
Post Comments (Atom)
5 comments:
ഗുണ്ടയായി ജീവിക്കുന്നെങ്കില്‍ ഇന്ത്യയില്‍ ജീവിക്കണം!
2020 il indiakkarane chandranil ethikkumennu paranja kalam padiyirangumbol pakaram vanna oru prathibhayude comment
"Enikku oru valiya stanam kittumennu balvananda baba pravachu athre"
Avarokke ithil sign cheythile albhuthamullu
എന്തിനാ മാഷേ ഈ വേവലാതി?
കള്ളന്മാരെ അറസ്റ്റ് ചെയ്തിട്ടു വല്ല വിശേഷവുമുണ്ടോ?സ്വാധീനമുള്ളവൻ പുഷ്പം പോലെയല്ലേ ഊീ പോരുന്നത്?
എത്രയും ബഹുമാനം നിറഞ്ഞ ഗുണ്ട ശ്രീ.കീലേരി അച്ചു വായിച്ചറിയാന്‍ സ്ഥലം സബ്.ഇന്‍സ്പെക്റ്റര്‍ ഇരുമ്പു ജോണ്‍ എഴുതുന്ന മെമ്മോ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, ഉത്സവപ്പറമ്പിന്റെ ആളോഴിഞ്ഞ വടക്കേ മൂലയില്‍ വച്ച് വടക്കേ പള്ളിയാലിയില്‍ താമസിക്കുന്ന ഗീതയെ താങ്കളും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു...(ഞങ്ങള്‍ കണ്ടേ......!!!) അത് വളരെ മൃഗീയവും, പൈശാചികവുമായ കൃത്യമാണെന്ന് താങ്കള്‍ക്ക് അറിവില്ലാത്തതല്ലല്ലൊ. അതുകൊണ്ട് ഈ വരുന്ന തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് താങ്കളെ അറസ്റ്റ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പ്രത്യേകിച്ച് മറ്റു പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ അപേക്ഷ
എന്ന്
വിനീത വിധേയന്,
ഇരുമ്പ് ജോണ്‍
Hahaha...
NJAMMAL RAKSHAPETTU....
NANDI PRESIDENTEY...NANDI KENDRA SARKKAREY..
INI 10 QUOTATION KOODUTHAL PIDIKKAMALLO...
Post a Comment